X

തൃശൂര്‍ മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി സ്ത്രീ ആത്മഹത്യ ചെയ്തു

തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രി കെട്ടിടത്തില്‍ നിന്ന ചാടി സ്ത്രീ ആത്മഹത്യ ചെയ്തു. പൊന്നാനി സ്വദേശി ഐഷ ബീവിയാണ് (57) മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം.


കിഡ്‌നി സംബന്ധമായ അസുഖം മൂലം അഞ്ച് ദിവസമായി മെഡിക്കല്‍ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ കാണാതായ ഇവരെ മൂന്നാം നിലയില്‍ മെഡിസിന്‍ ഐ.സി.യുവിന് താഴെ മരിച്ച നിലയില്‍ ബന്ധുക്കളാണ് കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

web desk 3: