X

കോവിഡ് രോഗിക്ക് മര്‍ദ്ദനം; വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

തൃശൂര്‍: കോവിഡ് രോഗിയായ പ്രതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാമിനെയാണ് സസ്‌പെന്റ് ചെയ്തത്. ജയിലില്‍ റിമാന്റ് പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കൊവിഡ് സെന്ററില്‍ പതിനേഴുകാരന് മര്‍ദനമേറ്റെന്ന സംഭവത്തില്‍ മറ്റു രണ്ട് ഉദ്യോഗസ്ഥരേയും സസ്‌പെന്റ് ചെയ്തു.

റിമാന്‍ഡ് പ്രതി മര്‍ദനമേറ്റ് മരിച്ചെന്ന വിവാദത്തിന് പിന്നാലെയാണ്, 17കാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് കൂടി അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ച് ക്രൂരമര്‍ദനമേറ്റെന്ന് പരാതി ഉയര്‍ന്നത്.

വിയ്യൂർ ജയിലിനുകീഴിലുള്ള അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ റിമാൻഡ് പ്രതി തിരുവനന്തപുരം സ്വദേശി ഷമീർ മരിക്കാനിടയായ സംഭവത്തിൽ ജീവനക്കാരെ വെള്ളപൂശിയാണ് ജയിൽ വകുപ്പ് റിപ്പോർട്ട്​ വന്നത്. മരിക്കാൻ കാരണമാവുന്ന മർദനങ്ങളൊന്നും കോവിഡ് സൻെററിൽ ഉണ്ടായിട്ടില്ലെന്നാണ്​ ജയിൽ വകുപ്പി​ൻെറ പ്രാഥമിക റിപ്പോർട്ട്.

ഉത്തരമേഖല ജയിൽ ഡി.ഐ.ജിയാണ് റിപ്പോർട്ട് നൽകിയത്. കോവിഡ് സൻെററിൽ രണ്ട് ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് ജയിൽ വകുപ്പി​ൻെറ കണ്ടെത്തൽ. മരണകാരണമാകുന്ന മർദനം അമ്പിളിക്കലയിൽ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ജനറൽ ആശുപത്രിയിൽ വെച്ച് മർദനമേറ്റിട്ടുണ്ടാവാമെന്നും പറയുന്നു. റിപ്പോർട്ടിനെ തുടർന്ന്, അമ്പിളിക്കലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ജയിൽ ജീവനക്കാരിൽ രണ്ടുപേരെ വിയ്യൂർ സെൻട്രൽ ജയിലിലേക്കും ഒരാളെ അതിസുരക്ഷ ജയിലിലേക്കും മറ്റൊരാളെ എറണാകുളം സബ് ജയിലിലേക്കും സ്ഥലംമാറ്റി.

ഇതിനിടെ ഷമീര്‍ മരിച്ച സംഭവത്തില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിയ്യൂര്‍ ജയിലിന്റെ കൊവിഡ് കെയര്‍ സെന്ററായ ‘അമ്പിളിക്കല’ സന്ദര്‍ശിക്കും. കോവിഡ് സൻെററിലെ മരണങ്ങൾ നേരിട്ട് അന്വേഷിക്കാനാണ് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങി​ൻെറ തീരുമാനം. കൂടാതെ തൃശ്ശൂര്‍ ജയിലിലും, കൊവിഡ് കെയര്‍ സെന്ററിലും കഴിയുന്ന മറ്റു പ്രതികളുടെ മൊഴി രേഖപ്പെടുത്തും.

അതേസമയം, തിങ്കളാഴ്ച കാക്കനാട് ജയിലിലെത്തി ഷമീറി​ൻെറ ഭാര്യയിൽനിന്ന്​ അദ്ദേഹം വിശദാംശങ്ങൾ തേടി. ചൊവ്വാഴ്ച ജയിലിലും ആരോപണ വിധേയമായ കോവിഡ് സൻെററിലും ഡി.ജി.പി നേരിട്ടെത്തി തെളിവെടുക്കുമെന്നാണ് അറിയുന്നത്.

സംഭവത്തിൽ കലക്ടറും ഇടപെട്ടു. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ ജയിൽ സൂപ്രണ്ടിന് നിർ​േ​ദശം നൽകി

chandrika: