X

നാല് ജില്ലകളില്‍ കൂടി കടുത്ത നിയന്ത്രണം; പൊതുപരിപാടികള്‍ പാടില്ല;തിയറ്റര്‍ അടയ്ക്കണം

കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് സി കാറ്റഗറിയില്‍ കൂടുതല്‍ ജില്ലകള്‍. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. ഇന്ന് നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.

ഇത്തരം ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല,മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്,വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.

ഇതുവരെ തിരുവനന്തപുരം ജില്ല മാത്രമായിരുന്നു സി കാറ്റഗറിയില്‍ ഉണ്ടായിരുന്നത്.

 

 

 

web desk 3: