X
    Categories: MoreViews

നോട്ടു പിന്‍വലിക്കല്‍: കേന്ദ്ര സര്‍ക്കാറിനെതിരെ വോട്ടിങ്; മുക്കിയ സര്‍വേ ടൈംസ് വീണ്ടും പുറത്തുവിട്ടു

നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ എതിര്‍ത്തു അഭിപ്രായം രേഖപ്പെടുത്തിയ സര്‍വേ പോര്‍ട്ട് വീണ്ടും വെബ്‌സൈറ്റില്‍. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര നടപടിയില്‍ അഭിപ്രായം തേടി ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ‘ടൈംസ് ഓഫ് ഇന്ത്യ’ നടത്തിയ സര്‍വേ പോര്‍ട്ടാണ് ദിവസങ്ങള്‍ക്കു ശേഷം വീണ്ടും വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

നോട്ടുകള്‍ പിന്‍വലിച്ചതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്ത്?’ എന്നായിരുന്നു പോളിലെ ചോദ്യം.
‘നല്ല ആശയം, നന്നായി നടപ്പിലാക്കി’ എന്നും
‘നല്ല ആശയം, മോശമായി നടപ്പിലാക്കി’ എന്നും
‘മോശം ആശയം, മോശമായി നടപ്പിലാക്കി’ എന്നുമായിരുന്നു ഉത്തരത്തിനുള്ള ഓപ്ഷനുകള്‍.
വോട്ടിങ് ആരംഭിച്ചതോടെ ഭൂരിപക്ഷം ആളുകളും കേന്ദ്രസര്‍ക്കാര്‍ നടപടിയെ എതിര്‍ത്തു വോട്ടു ചെയ്യുകയായിരുന്നു. തുടര്‍ന്നു പോളിങ് ഓപ്ഷന്‍ വെബ്‌സൈറ്റില്‍ നിന്നും പെട്ടെന്നു അപ്രത്യക്ഷമായി.
എന്നാല്‍ സര്‍വേയുടെ ഫലം ടൈംസ് ഓഫ് ഇന്ത്യ പരസ്യമാക്കിയതുമില്ല. ഇതോടെ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍, സര്‍വേഫലം പുറത്തുവിടണമെന്നും കേന്ദ്രത്തിനെതിരായ സര്‍വേ ഫലം മുക്കിയെന്നും പറഞ്ഞ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. പ്രതിഷേധം ശക്തമാകുന്നതിനിടെ പോളിങ് ഓപ്ഷന്‍ വെബ്‌സൈറ്റില്‍ വീണ്ടും തിരിച്ചെത്തുകയായിരുന്നു.

സര്‍വേ പോര്‍ട്ടില്‍ നിന്നും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 57 ശതമാനം ആളുകളും ‘മോശം ആശയം, മോശമായി നടപ്പിലാക്കി’ എന്നാണ് വോട്ട് രേഖപ്പെടുത്തിയത്. നല്ല ആശയം, മോശം നടപ്പിലാക്കല്‍ എന്നതിന് 15 ശതമാനം വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ 28 ശതമാനം പേര്‍ മാത്രമാണ് നോട്ട് പിന്‍വലിക്കലിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയത്.

അതിനിടെ കേന്ദ്ര സര്‍ക്കാര്‍ നടപടിയോടുള്ള എതിര്‍പ്പു സര്‍വേയില്‍ വീണ്ടും ഉയര്‍ന്നത് സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ച് വോട്ട് രേഖപ്പെടുത്തിയവരുടെ 56 ശതമാനം 57 ശതമാനത്തിലേക്ക് ഉയര്‍ന്നു. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചവരുടെ ശതമാനം കുറയുകയും ചെയ്തു.

അതേസമയം നോട്ട് പിന്‍വലിക്കലിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൊബൈല്‍ ആപ്പ് നടത്തിയ സര്‍വേ കേന്ദ്ര സര്‍ക്കാര്‍ നയത്തെ 90 ശതമാനത്തിലധികം ജനങ്ങളും പിന്തുണച്ചു. എന്നാല്‍, രാജ്യം നോട്ട് മാറാന്‍ ഓടുമ്പോള്‍ പത്ത് ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമേ പ്രധാനമന്ത്രിയോട് വിയോജിപ്പ് പ്രകടിപ്പിച്ചുള്ളൂ എന്നത് അതിശയകരമായി. അതിനിടെ മോദി ആപ്പ് നടത്തിയ സര്‍വേക്കെതിരെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇത് കാരണമായി.

Demonetisation

// ]]>

chandrika: