X

സുപ്രീം കോടതിയിലെ പൊട്ടിത്തെറി; എല്ലാ ജഡ്ജിമാരെയും കാണുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ്ജസ്റ്റില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ട നടപടി ഒഴിവാക്കേണ്ടതായിരുന്നെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ആന്തരികമായി സമാധാനപരമായി പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ക്യമാറക്കു മുന്നിലേക്ക് പ്രശ്‌നമെത്തുമ്പോള്‍ അത് നീതിന്യായ സംവിധാനത്തെ ക്ഷീണിപ്പിക്കുമെന്നും ബാര്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയിലെ ഭിന്നതകള്‍ പൊതുജന മധ്യത്തില്‍ എത്തിക്കേണ്ടിയിരുന്നില്ലെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍കുമാര്‍ മിശ്ര പറഞ്ഞു. ഇന്ത്യന്‍ ബാര്‍ കൗണ്‍സിലിന്റെ ഏഴ് ഭാരവാഹികള്‍ സുപ്രീം കോടതിയിലെ മുഴുവന്‍ ജഡ്ജിമാരെയും കാണും. പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പറഞ്ഞു. നാളെ മുതല്‍ കൂടിക്കാഴ്ച ആരംഭിക്കും. അതേ സമയം ചീഫ് ജസ്റ്റിസും ജഡ്ജിമാരും തമ്മിലുള്ള വിജോയിചിപ്പ് ഫുള്‍ ബെഞ്ച് വിളിച്ച് ചേര്‍ത്ത് പരിഹരിക്കണമെന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. പൊതു താ്ല്‍പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസോ മുതിര്‍ന്ന ജഡ്ജിമാരോ പരിഗണിക്കണമെന്നും അസോസിയേഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

chandrika: