X

നീറ്റ് പരീക്ഷ ഇന്ന്; കേരളത്തില്‍ പരീക്ഷ എഴുതുന്നത് ഒരു ലക്ഷം പേര്‍

തിരുവനന്തപുരം: മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് സിബിഎസ്ഇ രാജ്യവ്യാപകമായി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന് നടക്കും. സംസ്ഥാനത്ത് 10 ജില്ലകളിലായി ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. രാവിലെ പത്തു മുതല്‍ ഒരു മണി വരെയാണ് പരീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ പത്തു കേന്ദ്രങ്ങളിലാണ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കരുതണം. പേന പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് ലഭിക്കും.
അഡ്മിറ്റ് കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കരുതണം. ഇളം നിറത്തിലുള്ള അരക്കൈ വസ്ത്രങ്ങളും ചെറിയ ഹീലുളള ചെരിപ്പുകളും മാത്രമേ ഉപയോഗിക്കാവൂ. ആഭരണങ്ങള്‍ ധരിക്കാനാകില്ല. പെണ്‍കുട്ടികള്‍ക്കു ശിരോവസ്ത്രം ധരിക്കാം. ഇവര്‍ പരിശോധനയ്ക്കായി ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്തണം. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ഉറപ്പുവരുത്തിയാണ് വിദ്യാര്‍ഥികളെ ഹാളിലേക്കു പ്രവേശിപ്പിക്കുന്നത്.
തമിഴ്‌നാട്ടില്‍ പരീക്ഷാകേന്ദ്രങ്ങള്‍ കുറവായതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ പരീക്ഷയെഴുതുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്ക് എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. ആയിരം രൂപയുടെ ധനസഹായത്തിന് പുറമെ കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വീസും വിദ്യാര്‍ത്ഥികള്‍ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

chandrika: