X

പതിറ്റാണ്ടുകളായി കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടാണ് ഇന്നത്തെ ഫലസ്തീന്‍ ഐക്യ​ദാർഢ്യ റാലി; വിഡി സതീശൻ

പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടാണ് ഇന്നത്തെ ഫലസ്തീന്‍
ഐക്യദാര്‍ഢ്യ റാലിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലര്‍ക്ക് കോഴിക്കോട് വന്നപ്പോള്‍ കോണ്‍ഗ്രസിനെ കുറിച്ച് സംശയമാണെന്ന് സി.പി.എമ്മിനെ ഉന്നം വെച്ച് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രം ഒന്ന് പരിശോധിക്കണം. ചരിത്രം എണ്ണി പറഞ്ഞുകൊണ്ടാണ് സി.പി.എമ്മിന് സതീശന്‍ മറുപടി നല്‍കിയത്.

ലീഗ് നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അവര്‍ ആരുടെയും കെണിയില്‍ വീണില്ലെന്നും എഐസിസി ജന. സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ട് മറ്റ് പല രാജ്യങ്ങള്‍ക്ക് മുന്നിലും അടിയറവ് പറയുന്നതല്ല കോണ്‍ഗ്രസ് നിലപാട്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര്‍ കാണണം എന്നതാണ് ചിലരുടെ നിലപാടെന്നും അദ്ദേഹം പരിഹസിച്ചു.

ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്‌നം ആണ് ഫലസ്തീനികളുടേത്. കൂടിയാലോചനകള്‍ നടത്താതെ, അല്പം പോലും ആലോചിക്കാതെ മോദി ഇസ്രാഈലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മറ്റ് പല രാജ്യങ്ങളും നിലപാട് തിരുത്തി. കോണ്‍ഗ്രസിന് ഒരു നയം ആണ് ഉള്ളത്. അത് അന്നും എന്നും മാറുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

 

webdesk13: