X

പിഞ്ചു കുഞ്ഞിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു; മുഖത്ത് കടിയേറ്റു; സംഭവം സ്കൂളിൽ നിന്ന് മടങ്ങുന്നതിനിടെ

നിലമ്പൂരില്‍ പിഞ്ചുകുഞ്ഞിന് നേരെ തെരുവുനായ ആക്രമണം. നിലമ്പൂരിനടുത്ത് ഏനാന്തി മണ്‍പറമ്പില്‍ നവാസിന്‍റെ മകന്‍ നാലരവയസുകാരന്‍ സയാന്‍ മുഹമ്മദിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം വീടിന് സമീപം ഏനാന്തിയിലായിരുന്നു സംഭവം നടന്നത്.

സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ വന്ന ബന്ധുവിന്‍റെ മുന്നിലായാണ് സയാന്‍ നടന്നത്. അതിനിടെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ബന്ധുവും നാട്ടുകാരും ഓടിയെത്തിയാണ് നായ്ക്കളെ അകറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്.

എല്‍കെജി വിദ്യാര്‍ഥിയായ സയാന്‍റെ മുഖത്ത് കാര്യമായ രീതിയിൽ തന്നെ കടിയേറ്റിട്ടുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

webdesk14: