X

പുതിയ ചരിത്രം കുറിച്ച് ‘വേഗ റാണി’ ; ഡബിളടിച്ച് എലൈയ്ന്‍

ടോക്കിയോ: ഒളിംപിക്‌സില്‍ വനിതകളുടെ 200 മീറ്ററില്‍ ജമൈക്കയുടെ എലെയ്ന്‍ തോംസന് ചരിത്രനേട്ടം. 200 മീറ്ററില്‍ 21.53 സെക്കന്‍ഡില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ഇതോടെ റിയോ ഒളിംപിക്‌സിലും ടോക്കിയോയിലും സ്പ്രിന്റ് ഡബിള്‍ നിലനിര്‍ത്തി, ഈ നേട്ടം കൊയ്യുന്ന ആദ്യവനിതയായി എലെയ്ന്‍. നൂറ് മീറ്ററിലും എലെയ്ന്‍ സ്വര്‍ണം നേടിയിരുന്നു. നമീബയുടെ ക്രിസ്റ്റീന്‍ എംബോമയ്ക്കണ് വെള്ളി. അമേരിക്കയുടെ ഗബ്രിയേലെ തോമസിന് വെങ്കലം.

2016 റിയോ ഒളിമ്പിക്‌സിലും രണ്ടിനങ്ങളിലും ജമൈക്കന്‍ താരം സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇതോടെ ഒളിമ്പിക്‌സ് ട്രാക്ക് ആന്റ് ഫീല്‍ഡ് വ്യക്തിഗത വിഭാഗത്തില്‍ നാല് സ്വര്‍ണം നേടുന്ന ആദ്യ വനിതയായും തോംസണ്‍ മാറി.21.53 സെക്കന്റിലാണ് ജമൈക്കന്‍ താരം ഫിനിഷിങ് ലൈന്‍ തൊട്ടത്.

ഒളിമ്പിക്‌സില്‍ 200 മീറ്ററില്‍ വേഗതയേറിയ രണ്ടാമത്ത ഓട്ടമാണിത്. 1988 സിയോളില്‍ സ്വര്‍ണം നേടിയ ഫ്‌ളോറെന്‍സ് ഗ്രിഫ്തിന്റെ പേരിലാണ് ഒളിമ്പിക് റെക്കോഡ് (21.34 സെക്കന്റ്).

web desk 3: