X

ടേക്ഓഫിനിടെ വിമാനത്തിന്റെ വാതില്‍ തുറന്നു; റണ്‍വേയില്‍ സ്വര്‍ണ്ണക്കട്ടികളും രത്‌നങ്ങളും

ടേക്ഓഫിനിടെ വിമാനത്തിന്റെ വാതില്‍ തുറന്ന് റണ്‍വേയില്‍ കോടിക്കണക്കിന് രൂപ വില മതിക്കുന്ന സ്വര്‍ണക്കട്ടികളും രത്‌നങ്ങളും വീണു.

റഷ്യയിലെ യാകുത്സ്‌ക് വിമാനത്താവളത്തില്‍ ഇന്നലെയാണ് സംഭവം. സ്വര്‍ണത്തേക്കാള്‍ വിലയുള്ള പ്ലാറ്റിനം കട്ടകളും ഇതില്‍ ഉള്‍പ്പെടുന്നു. നിംബസ് എയര്‍ലൈന്‍സിന്റെ എ.എന്‍ 12 കാര്‍ഗോ വിമാനത്തിന്റെ വാതിലാണ് ടേക്ഓഫിനിടെ അബദ്ധത്തില്‍ തുറന്നത്. സ്വര്‍ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും ടണ്‍ കണക്കിന് കട്ടകളാണ് ചരക്കു വിമാനത്തിന്റെ വാതില്‍ തുറന്ന് വീണത്.

ചരക്കുകളുടെ മൂന്നിലൊന്ന് ഭാഗം റണ്‍വേയില്‍ പരന്നതായാണ് വിവരം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ 12 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ വിമാനമിറക്കുകയായിരുന്നു.

ശക്തമായ കാറ്റും വാതിലിന്റെ കൊളുത്ത് കൃത്യമായി വീഴാത്തതുമാണ് വാതില്‍ തുറക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. താഴെ വീണ വസ്തുക്കള്‍ വീണ്ടെടുക്കുന്നതിനായി വിമാനത്താവള അധികൃതര്‍ ഉടന്‍ തന്നെ റണ്‍വേ സീല്‍ ചെയ്തു. 3.4 ടണ്‍ സ്വര്‍ണം ഇതിനകം വീണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.

Watch Video:

chandrika: