X

തോക്ക് കടത്തിയ കേസില്‍ ടി.പി വധക്കേസ് പ്രതി കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍

കേരളത്തിലേക്ക് തോക്ക് കടത്തിയ കേസില്‍ ടിപി വധക്കേസ് പ്രതി ടി കെ രാജീഷിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ബംഗളൂരുവില്‍ നിന്ന് എത്തിയ സംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയ കേസിലാണ് നടപടി.

കഴിഞ്ഞദിവസം കര്‍ണാടക പൊലീസ് നടത്തിയ പരിശോധനയില്‍ തോക്കുകളുമായി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് മലയാളികളെ പിടികൂടിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന ടി കെ രാജീഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് തോക്ക് കൊണ്ടുപോകുന്നതെന്ന് വ്യക്തമായത്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതിയാണ് ടി കെ രാജീഷ്.

webdesk11: