X

നാളെ മുതല്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ കീശ കീറും; പുതുക്കിയ പിഴ ഇങ്ങനെ

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ കനത്ത പിഴ. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ കീശ കാലിയാവും വിധം കുത്തനെ കൂട്ടിയിരിക്കുകയാണ് പിഴത്തുക. ഇതു കൂടി ഉള്‍ച്ചേര്‍ന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി നാളെ പ്രാബല്യത്തില്‍ വരും.

പുതിയ നിയമപ്രകാരം, ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ നേരത്തെ കൊടുത്തിരുന്നതിനേക്കാള്‍ പത്തിരട്ടി അധികം പിഴ ഒടുക്കേണ്ടി വരും. വര്‍ധിച്ചു വരുന്ന റോഡു നിയമലംഘനങ്ങളും അപകടങ്ങളും കണക്കിലെടുത്താണ് നിയമം ശക്തമാക്കിയത്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ പിഴ ഇതുവരെ 1000 രൂപയായിരുന്നെങ്കില്‍ ഇനിയത് 5000 രൂപയാണ്.

ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ ഇല്ലാതെ വരുന്നവര്‍് ഇനി 100 രൂപ നല്‍കി തടിതപ്പാമെന്നു വിചാരിക്കേണ്ട. മിനിമം 1000 രൂപയെങ്കിലും വേണം കൈയ്യില്‍. അമിത വേഗത്തിനുള്ള പിഴത്തുകയും ആയിരമായി ഉയര്‍ത്തി.

ഫോണില്‍ സംസാരിച്ച് വണ്ടിയോടിച്ചാല്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനുള്ള പിഴ ഒടുക്കേണ്ടി വരും. 10,000രൂപ. മദ്യപിച്ചു വാഹനമോടിച്ചാലും 10,000 രൂപയാണ്.

അമിത ആളെ കയറ്റി ഇരുചക്ര വാഹനമോടിച്ചാല്‍ 2000 രൂപ നല്‍കണം. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോചിച്ചാല്‍ പിഴ തുക 25,000. 25 വയസ്സ് തികയുന്നത് വരെ ഇവര്‍ക്ക് ലൈസന്‍സും അനുവദിക്കില്ല. ഓടിക്കുന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തക്ക് റദ്ദ് ചെയ്യുന്ന നടപടിയുമുണ്ടാകും.

web desk 1: