X

ട്രെയിന്‍ വരുന്നതിനിടെ പാളത്തിലേക്കോടി നാലുവയസ്സുകാരന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അമ്മയുടെ കൈ വിട്ടോടിയ നാലുവയസ്സുകാരന്‍ തീവണ്ടി തട്ടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ച രാത്രി എട്ടുമണിയ്ക്കാണ് സംഭവം. സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്ന ട്രെയിന്‍ പാളത്തിനരികെ വീണു കിടന്ന കുട്ടിയെ കടന്നാണ് നിന്നത്. കോഴിക്കോട് സ്‌റ്റേഷനിലേക്ക് പോകാനായി എത്തിയ ദമ്പതികളും മൂന്നുകുട്ടികളും അമ്മൂമ്മയും അടങ്ങിയ കുടുംബത്തിലെ കുട്ടിയാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. നോര്‍ത്ത് മെട്രാ സ്‌റ്റേഷന്‍ ഭാഗത്തു നിന്നാണ് ഇവരെത്തിയത്.

നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ മേല്‍പ്പാലം അറ്റകുറ്റപ്പണിക്കുവേണ്ടി അടച്ചിട്ടിരുന്നു. അതിനാല്‍ യാത്രക്കാര്‍ എല്ലാവരും ട്രാളി പാലത്തിലൂടെയാണ് ട്രാക്ക് മുറിച്ചുകടന്നിരുന്നത്. ഈ കുടുംബവും ട്രാളി പാലം വഴി കടക്കുമ്പോഴായിരുന്നു അപകടം. ട്രെയിന്‍ സ്റ്റേഷനിലെത്താനായത് കണ്ടതോടെ ഭര്‍ത്താവ് ധൃതി പിടിച്ച് പാളം മുറിച്ച് കടക്കാന്‍ ശ്രമിച്ചു. രണ്ടുകുട്ടികളുമായി ഭര്‍ത്താവ് ആദ്യം പാളം മുറിച്ച് കടന്നു. അപ്പോഴേക്കും തീവണ്ടി അടുത്തെത്തിയതിനാല്‍ അമ്മയും അമ്മൂമ്മയും പാളം മുറിച്ചു കടന്നില്ല. അതിനിടെ അമ്മയുടെ കൈതട്ടിമാറ്റി നാലുവയസ്സുകാരന്‍ അച്ഛന്റെ അടുത്തേക്ക് ഓടുകയായിരുന്നു. ഇതിനിടെ കുട്ടി പാളത്തിനരികില്‍ വീണു. ഇതുകണ്ടെത്തിയ പിതാവ് ഉടന്‍ കുട്ടിയെ വലിച്ചു മാറ്റുകയായിരുന്നു.

webdesk14: