X
    Categories: indiaNews

യാത്രക്കിടെ ബന്ധുക്കൾ ട്രെയിൻ സീറ്റിനടിയിൽ കെട്ടിയിട്ട യുവാവ് ശ്വാസംമുട്ടി മരിച്ചു

സഹയാത്രികരായ ബന്ധുക്കൾ ട്രെയിൻ സീറ്റിൽ കെട്ടിയിട്ട യുവാവ് ശ്വാസംമുട്ടി മരിച്ചു.കൊച്ചുവേളി- ഗൊരഖ്പൂർ രപ്തി സാഗർ എക്സ്പ്രസ് ട്രെയിനിലാണ് സംഭവം.ഛത്തീസ്ഗഡ് സ്വദേശി പ്രകാശ് (25) ആണ് മരിച്ചത്.ബുധനാഴ്ച രാത്രി ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. റോഡിൽ ജോലിയ്‌ക്കെത്തിയ ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് കരാറുകാരൻ തിരിച്ചയക്കുകയായിരുന്നു. യാത്രക്കിടയിലും ഇയാൾ അസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ കൂടെയുണ്ടായിരുന്നവർ കയറുകണ്ട്‌ സീറ്റിനടിയിൽ കെട്ടിയിടുകയായിരുന്നുവത്രെ. ഈ കയർ കഴുത്തിൽ മുറുകി ശ്വാസം മുട്ടിയാണ് ഇയാൾ മരിച്ചതെന്നാണ് നിഗമനം.സംഭവത്തിൽ ഇയാളുടെ ബന്ധുവായ രാംകുമാറിനെയും 15 വയസ്സുകാരനെയും കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

webdesk15: