X

മരത്തിന്റെ തലയിലിരുന്ന് ആടി മരംവെട്ടല്‍; നെഞ്ചെടിപ്പേറ്റി വീഡിയോ

മരത്തിന്റെ തലയിലിരുന്ന് ആടി മരംവെട്ടുന്ന ഒരാളുടെ വീഡിയോ വൈറലാകുന്നു. കാഴ്ച്ചക്കാരുടെ നെഞ്ചെടിപ്പേറ്റുന്ന വീഡിയോ ഇതിനോടകം കണ്ടത്് ആറ് മില്യണിലേറെ ആളുകളാണ്.

അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരം റെക്‌സ് ചാമ്പ്യനാണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ഇത്ര ഉയരമുള്ള പന വെട്ടുന്നത് കണ്ടിട്ടുണ്ടോ’ എന്നാണ് അദ്ദേഹം വിഡിയോക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്.

നിലത്ത് നിന്ന് മരംവെട്ടുന്നതിന് പകരം ഈ വ്യക്തി മരത്തിന്റെ തുഞ്ചത്ത് കയറിയിരുന്നാണ് വെട്ടിയത്. മാത്രമല്ല, മരത്തിന്റെ മണ്ട വെട്ടി താഴെയിട്ടതോടെ മരംകിടന്ന് ആടുന്നതും കാണാം. ആ കാഴ്ച കണ്ട് കണ്ണിമപോലും ചിമ്മാന്‍ നമ്മെ കൊണ്ട് സാധിക്കില്ല. അത്രമേല്‍ ഭയാനകമാണ് ദൃശ്യങ്ങള്‍. വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത വിഡിയോ ഇതുവരെ 6.7 മില്യണ്‍ ആളുകളാണ് കണ്ടത്. ഇരുപതിനായിരത്തിലേറെ റീ ട്വീറ്റുകളും ലഭിച്ചു.

 

 

chandrika: