X

വന്ദേഭാരത് എക്‌സ്പ്രസ് ട്രയല്‍ റണ്‍ ഇന്നും. പുലര്‍ച്ചെ 5.10ന് തമ്പാനൂരില്‍ നിന്ന് പുറപ്പെട്ടു

പുലര്‍ച്ചെ 5.10ന് തമ്പാനൂരില്‍ നിന്ന് പുറപ്പെട്ടു. ട്രെയിന്‍ കാസര്‍ക്കോട് വരെ ഓടും. 25ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ #ാഗ് ഓഫ് ചെയ്യും. രാവിലെ 5.10ന് പുറപ്പെട്ട് 12.30ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരില്‍ നിന്ന് ഉച്ചക്ക് രണ്ടു മണിക്ക് തിരിച്ച് രാത്രി 9.20ന് തിരുവനന്തപുരത്ത് എത്തും. സര്‍വീസ് കാസര്‍ക്കോടു വരെ നീട്ടിയ സാഹചര്യത്തില്‍ സമയക്രമവും ടിക്കറ്റ് നിരക്കും പുതുക്കി നിശ്ചയിച്ചേക്കും. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാകും വന്ദേഭാരതിന് ഉണ്ടാകുക. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയാണ്. 54 സീറ്റ് വീതമുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണ സഹിതം 2400 രൂപയും. മുന്നിലും പിന്നിലുമായി എഞ്ചിനോട് ചേര്‍ന്ന് 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെയുണ്ട്. 25ന് ശേഷം യാത്രക്കാര്‍ക്ക് ബുക്കിംഗ് സൗകര്യമുണ്ടാകും. വിശദമായ നോട്ടിഫിക്കേഷന്‍ റെയില്‍വെ ഇന്നോ നാളെയോ പുറത്തിറക്കും.

 

Chandrika Web: