X
    Categories: indiaNews

ത്രിവര്‍ണം ഇന്ത്യയുടെ അഭിമാനമാണ്;അത് എല്ലാ ഇന്ത്യക്കാരുടെയും ഹൃദയത്തിലുണ്ട്: രാഹുല്‍ ഗാന്ധി

സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി രാഹുല്‍ ഗാന്ധി. ദേശീയ പതാകയുമായി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്‌റു നില്‍ക്കുന്ന ചിത്രമാണ് രാഹുല്‍ ഗാന്ധി പങ്കുവെച്ചിരിക്കുന്നത്.

ത്രിവര്‍ണം ഇന്ത്യയുടെ അഭിമാനമാണ്.. അത് എല്ലാ ഇന്ത്യക്കാരുടെയും ഹൃദയത്തിലുണ്ട് രാഹുല്‍ ഗാന്ധി പോസ്റ്റിനു താഴെ കുറിച്ചു. ചിത്രം പ്രിയങ്കഗാന്ധി അടക്കം നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രൊഫൈല്‍ ചിത്രമാക്കി വെച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം ആഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യമാധ്യമങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ദേശീയപതാകയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു.

web desk 3: