X

മഹാഭാരതത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രം നടപ്പിലാക്കിയില്ലെങ്കില്‍ ഇന്റര്‍നെറ്റ് ഉണ്ടാവുമായിരുന്നില്ല;വീണ്ടും ബിപ്ലബ്

Newly elected CM Biplab Deb being sworn in at Assam Rifles ground in Agartala on Friday. Prime Minister Narendra Modi is also seen in the picture. Express photo by Abhisek Saha 09.03.2018

അഗര്‍ത്തല: മഹാഭാരത കാലത്ത് ഇന്‍ര്‍നെറ്റുണ്ടായിരുന്നുവെന്ന മണ്ടന്‍ പ്രസ്താവനയില്‍ ഉറച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വീണ്ടും രംഗത്ത്. ഒരുവര്‍ഷം 104 സാറ്റ്‌ലൈറ്റുകള്‍ ശൂന്യാകാശത്തേക്ക് അയക്കുകയെന്ന മോദി സര്‍ക്കാറിന്റെ നേട്ടം ഇതിനു തെളിവാണെന്നാണ് ബിപ്ലബിന്റെ പുതിയ വാദം. കൂടാതെ ഭാരത്തിന്റെ മഹത്തായ സംസ്‌കാരം അംഗീകരിക്കാന്‍ താല്‍പര്യമില്ലാത്തവരാണ് തന്റെ പ്രസ്താവനയെ കളിയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ സംസ്‌കാരത്തിന് വിശ്വാസയോഗ്യമായ തെളിവാണ് രാമയണവും മഹാഭാരതവും ഉപനിഷത്തുകളും. 50 കിലോമീറ്റര്‍ അകലെ സംഭവിക്കുന്ന കാര്യങ്ങള്‍ ഒരാള്‍ക്ക് കാണാനും അത് രാജാവിന് പറഞ്ഞുകൊടുക്കാനും കഴിയുന്നുണ്ടെങ്കില്‍ അവിടെ ഒരു സാങ്കേതിക വിദ്യയുണ്ട്. അതൊരിക്കലും കണ്ണുകൊണ്ട് കാണാനാവില്ല. അവിടെ ചില സാങ്കേതിക വിദ്യയുണ്ടാവും. സഞ്ജയിയുടെ സാങ്കേതിക വിദ്യയാണ് ഇന്നത്തെ ഇന്റര്‍നെറ്റ്.’ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

‘ഭാരതത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തേയും വിലകുറച്ചുകാണുന്നവരും യൂറോപ്യന്‍സിനെ മഹത്വവത്കരിക്കുന്നവരുമാണ് എന്റെ പ്രസ്താവനയെ വിമര്‍ശിക്കുന്നത്. നമ്മുടെ രാജ്യം മഹത്തായിരുന്നു എന്ന് അവര്‍ അംഗീകരിക്കാന്‍ തയ്യാറല്ല. മഹാഭാരതത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രം നടപ്പിലാക്കിയില്ലെങ്കില്‍ ഇന്റര്‍നെറ്റ് ഉണ്ടാവുമായിരുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത്.’ അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയാ ഒരു ശില്‍പശാലയില്‍ സംസാരിക്കവേയാണ് മഹാഭാരത കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്ന് ത്രിപുര മുഖ്യമന്ത്രി പറഞ്ഞത്.ഇന്ത്യയില്‍ വളരെ കാലമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയ് കാര്യങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു. സാറ്റലൈറ്റ് സംവിധാനം ആ കാലം മുതല്‍ ഉണ്ട് എന്നായിരുന്നു തൃപുരമുഖമന്ത്രിയുടെ പരാമര്‍ശം.

ഇന്റര്‍നെറ്റ് സേവനങ്ങളെക്കുറിച്ചുള്ള ത്രിപുര മുഖ്യമന്ത്രിയുടെ പ്രസംഗം വൈറലാവുകയും ഇതിനെ കളിയാക്കി നിരവധി പേര്‍ രംഗത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് അത്തരം ആളുകള്‍ക്കെതിരെ മുഖ്യമന്ത്രി തന്നെ രംഗത്തുവന്നിരിക്കുന്നത്.

chandrika: