X
    Categories: Newsworld

താന്‍ ഒഴിഞ്ഞതുമുതല്‍ അമേരിക്കക്ക് ലോകത്തിലെ പ്രാമുഖ്യം നഷ്ടപ്പെട്ടെന്ന് ട്രംപ്

താന്‍ ഒഴിഞ്ഞതുമുതല്‍ അമേരിക്കക്ക് ലോകത്തിലെ പ്രാമുഖ്യം നഷ്ടപ്പെട്ടെന്ന് ട്രംപ്

താന്‍ കഴിഞ്ഞ വര്‍ഷം പദവി ഒഴിഞ്ഞതുമുതല്‍ അമേരിക്കക്ക് ലോകരംഗത്ത് പ്രാമുഖ്യം നഷ്ടപ്പെട്ടുവെന്ന് മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു അഭിമുഖത്തിലാണ് ട്രംപിന്റെ വീരവാദം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ചൈനയില്‍ സന്ദര്‍ശനം നടത്തിയതിനെ ഷീയുടെ ചന്തിയില്‍ ചുംബിക്കലാണെന്നും ട്രംപ് വിമര്‍ശിച്ചു. അമേരിക്കയുടെ വിദേശനയം യൂറോപ്പിന് സ്വീകാര്യമല്ലെന്ന് മക്രോണ്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തായ് വാന്‍ വിഷയത്തില്‍ ചൈനക്കെതിരെ അമേരിക്കയോടൊപ്പം യൂറോപ്പിനെ കിട്ടില്ലെന്നും മക്രോണ്‍ പറഞ്ഞിരുന്നു. നടിക്ക് പണം നല്‍കിയ കേസില്‍ അറസ്റ്റിലായശേഷം ഇതാദ്യമായാണ് ട്രംപ് പ്രതികരിക്കുന്നത്.

Chandrika Web: