X
    Categories: MoreViews

ട്രംപിന്റെ ഭയത്തെക്കുറിച്ച് അറിയണോ?

ചിലരുടെ ഭയത്തെക്കുറിച്ച് കേട്ടാല്‍ മറ്റുള്ളവര്‍ക്ക് ചിരിവരുന്നതാണ് പതിവ്. എത്ര വലിയ ഉന്നത സ്ഥാനത്തായാലും കാലങ്ങളായി കൂടെകൂട്ടിയുള്ള ഭയത്തിന് മാറ്റമുണ്ടാകാറില്ല. കൂറയെപ്പേടി, അട്ടയെപ്പേടി, പാമ്പിനെപ്പേടി എന്ന് തുടങ്ങി ആനയും വെടിക്കെട്ടും ഇടിയും മഴയുമെല്ലാം പേടിയുള്ളവരുണ്ട്. ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേടിയെക്കുറിച്ചാണ് ഇപ്പോള്‍ പറഞ്ഞുവരുന്നത്. പടവുകള്‍ കയറുന്നതും ചരിഞ്ഞ പ്രതലത്തിലൂടെ നടക്കുന്നതുമാണ് ട്രംപിന്റെ പേടി. ഈ പേടികാരണം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കുടുങ്ങിയിരിക്കുന്നത്. അമേരിക്കന്‍ മാധ്യമങ്ങളാണ് തങ്ങളുടെ പ്രസിഡന്റിന്റെ ഭയം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ വര്‍ഷം അവസാനത്തില്‍ ട്രംപ് ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്നുണ്ട്. ഇതില്‍ പടവുകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചാണ് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നത്. താമസിക്കുന്ന ഹോട്ടലുകളിലും പങ്കെടുക്കുന്ന പരിപാടികളിലും പടവുകള്‍ ഇല്ലാത്ത സൗകര്യമാണ് ട്രംപിന് വേണ്ടി തിരയുന്നത്. വൈറ്റ് ഹൗസിലെ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത് തന്നെ സ്റ്റേജിലേക്കുള്ള പടവുകള്‍ ഒഴിവാക്കിയുള്ള സഞ്ചാരത്തെക്കുറിച്ച് ആസൂത്രണം ചെയ്യുന്നതിനാണ്. ഒക്ടോബറില്‍ നടക്കുന്ന ബ്രിട്ടണ്‍ സന്ദര്‍ശനത്തില്‍ ബക്കിങ്ഹാം കൊട്ടാരത്തില്‍ പ്രത്യേക അത്താഴവിരുന്നിലും എലിസബത്ത് രാജ്ഞിക്കൊപ്പം സ്‌കോട്ടീഷ് റിട്രീറ്റില്‍ നടക്കുന്ന പരിപാടിയിലും ട്രംപ് പങ്കെടുക്കും. ട്രംപിന്റെ പടവുകള്‍ നീക്കിയുള്ള സഞ്ചാരത്തിന് ബ്രിട്ടണും സഹകരിക്കുന്നതായാണ് വാര്‍ത്തകള്‍.

chandrika: