X

അണ്ണാഡിഎംകെ ആസ്ഥാനത്തു നിന്ന് ശശികലയുടെ ബാനറുകള്‍ നീക്കം ചെയ്തു; നടപടി ഒപിഎസ് നിര്‍ദേശത്തെത്തുടര്‍ന്ന്

ചെന്നൈ: അണ്ണാഡിഎംകെ ആസ്ഥാനത്തു നിന്ന് വി.കെ ശശികലയുടെ ബാനറുകള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു. ഒ.പനീര്‍ശെല്‍വം വിഭാഗവും എടപ്പാടി പളനിസ്വാമി വിഭാഗവും സംയുക്തമായി തമിഴ് രാഷ്ട്രീയത്തില്‍ മുന്നോട്ടു പോകുന്നതിന്റെ ആദ്യ പടിയെന്നോണമാണ് ചിന്നമ്മയുടെ പോസ്റ്ററുകളും ബാനറുകളും പൂര്‍ണമായും നീക്കം ചെയ്തത്. ലയന ചര്‍ച്ചക്കിടെ ഒ.പി.എസ് വിഭാഗം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളിലൊന്നായിരുന്നു ഇതെന്നാണ് വിവരം.

നടപടിയെ പനീര്‍ശെല്‍വം സ്വാഗതം ചെയ്തു. ശുഭസൂചകമാണ് പാര്‍ട്ടിയുടെ ഭാഗത്തു നിന്നുള്ള നടപടിയെന്ന് പനീര്‍ശെല്‍വത്തിന്റെ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ കെ.സ്വാമിനാഥന്‍ പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്തു നിന്നു മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്യുമെന്നാണ് വിവരം.
പനീര്‍ശെല്‍വത്തെ തിരിച്ചു കൊണ്ടുവന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന പളനിസ്വാമിയുടെ നീക്കമാണ് ഒപിഎസ്-ഇപിഎസ് ലയന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ശശികലയുടെ സാന്നിധ്യമുള്ള പാര്‍ട്ടിയില്‍ താനുണ്ടാവില്ലെന്ന ഒപിഎസിന്റെ തീരുമാനത്തെത്തുടര്‍ന്ന് ചിന്നമ്മയെയും സംഘത്തെയും അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കിയിരുന്നു.

chandrika: