X

ഒടുവില്‍ മുട്ടു മടക്കി ട്രംപ്; മുസ്‌ലിം അഭയാര്‍ത്ഥി നയത്തില്‍ ഇളവ് വരുത്തി

വാഷിങ്ടണ്‍: ഏഴ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നയത്തില്‍ മയം വരുത്തുന്നു. നിലവില്‍ വിസയുള്ളവര്‍ക്ക് ഇനി അമേരിക്കയിലേക്ക് പ്രവേശിക്കാമെന്ന്് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇറാന്‍ ഉള്‍പ്പെടെലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നിന്ന് ശക്തമായ നടപടികള്‍ വന്നതോടെയാണ് ട്രംപ് നിലപാടില്‍ ഇളവ് വരുത്തിയത്. ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കിയ വിസകള്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം.

എന്നാല്‍ യു.എസ് സര്‍ക്കാറിന്റെ ഉത്തരവ് തടഞ്ഞ സിയാറ്റില്‍ ജില്ലാ ജഡ്ജിക്കെതിരെ ട്രംപ് പ്രതികരിച്ചു. കോടതിയുടെ നടപടി പരിഹാസ്യമാണെന്ന് പ്രസിഡന്റ് ട്വിറ്ററില്‍ കുറിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് നിയമമന്ത്രാലയം മേല്‍ക്കോടതിയില്‍ അടിയന്തര അപ്പീല്‍ നല്‍കി.

രാജ്യസുരക്ഷയാണ് പ്രസിഡന്റിന്റെ ഉത്തരവിന് കാരണമെന്ന വാദമായിരിക്കും നിയമമന്ത്രാലയം ഉയര്‍ത്തുക. സര്‍ക്കാറിനെതിരെ ശബ്ദിച്ച അറ്റോര്‍ണ ജനറലിനെ നേരത്തെ തന്നെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.

ഇറാന്‍, സിറിയ, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം അഭയാര്‍ത്ഥികള്‍ക്കാണ് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

chandrika: