X

ട്വിറ്ററും ഫെയ്‌സ്ബുക്കും വിലക്കി; സ്വന്തമായി സോഷ്യല്‍ മീഡിയ ആപ്പുണ്ടാക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ട്വിറ്ററില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കുന്ന @POUS എന്ന താത്കാലിക അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

കാപിറ്റോള്‍ ആക്രമണത്തിനു പിന്നാലെയാണ് ട്രംപിന്റെ പേഴ്‌സണല്‍ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്കേര്‍പെടുത്തിയത്. ഒമ്പത് കോടിക്കടുത്ത് ഫോളോവേഴ്‌സുണ്ടായിരുന്ന ട്രംപിന്റെ അക്കൗണ്ടാണ് വിലക്കിയത്. കാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ പൊതു സമാധാനത്തെ ബാധിക്കുന്ന നിലയിലുള്ളതാണ് ട്രംപിന്റെ ട്വീറ്റുകളും വീഡിയോകളുമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന്റെ നടപടി.

24 മണിക്കൂറാണ് ആദ്യം ട്വിറ്റര്‍ ട്രംപിന്റെ അക്കൗണ്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഭാവിയിലും ട്രംപ് പ്രകോപനമുണ്ടാക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് കാണിച്ച് പിന്നീട് സ്ഥിരമായി അക്കൗണ്ട് നീക്കം ചെയ്യുകയായിരുന്നു. നേരത്തെ ഫേസ്ബുക്കും ഇതേകാരണം ചൂണ്ടിക്കാട്ടി ട്രംപിന്റെ അക്കൗണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

web desk 1: