X

ട്രംപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചൈന ചോര്‍ത്തുന്നു: വാര്‍ത്ത തള്ളി വൈറ്റ്ഹൗസ്

വാഷിങ്ടണ്‍: ചൈനയും റഷ്യയും യു.എസ് പ്രസിഡന്റിന്റെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് വൈറ്റ്ഹൗസ്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ട്രംപിന്റെ സെല്‍ഫോണ്‍ സംഭാഷണങ്ങള്‍ ചൈനയിലെയും റഷ്യയിലെയും ചാരസംഘങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് വ്യാജമാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെല്‍ ഫോണ്‍ ഒഴിവാക്കി ലാന്റ് ലൈന്‍ മാത്രം ഉപയോഗിക്കാന്‍ ഉപദേഷ്ടാക്കള്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപ് അതിനു തയാറായിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ട്രംപിന് സ്വകാര്യ ഉപയോഗത്തിന് മൊബൈല്‍ ഫോണില്ലെന്നും അദ്ദേഹത്തിന്റെ പക്കലുള്ള ഐഫോണ്‍ ഔദ്യോഗിക ആവശ്യത്തിനുള്ളതാണെന്നും വൈറ്റ്ഹൗസ് പ്രതികരിച്ചു.

chandrika: