X

ട്വിറ്ററില്‍ ഒരു കോടി ഫോളോവേഴ്‌സ്; നേട്ടം അമേഠിയിലെ ജനങ്ങള്‍ക്കിടയില്‍ ആഘോഷിച്ച് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ഈ നേട്ടത്തിലെത്തിയ ദിവസം രാഹുല്‍ ഗാന്ധി താന്‍ ജനവിധി തേടിയ അമേഠിയിലെ ജനങ്ങളോടൊപ്പമായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ അമേഠി സന്ദര്‍ശനം പ്രവര്‍ത്തകര്‍ ആവേശമാക്കി. വലിയ വരവേല്‍പാണ് രാഹുല്‍ ഗാന്ധിക്ക് അമേഠിയില്‍ ലഭിച്ചത്.

തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള ഔദ്യോഗിക യോഗങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. അമേഠിയിലെ രാഷ്ടീയ സാഹചര്യങ്ങളും ഭാവിയില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇന്നത്തെ കൂടിക്കാഴ്ചകളില്‍ ചര്‍ച്ച ചെയ്തു. വീണ്ടും അമേഠിയില്‍ എത്തിയതില്‍ താന്‍ സന്തുഷ്ടനാണെന്നും അമേഠിയില്‍ എത്തുന്നത് സ്വന്തം വീട്ടില്‍ എത്തുന്ന പ്രതീതി ആണ് ഉണ്ടാക്കുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രാഹുല്‍ഗാന്ധി തന്നെയാണ് ഫോളോവേഴ്‌സിന്റെ എണ്ണം ഒരു കോടി കവിഞ്ഞതായി അറിയിച്ചത്. ഓരോരുത്തരോടും ഇതിനു നന്ദി പറയുന്നതായും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

web desk 1: