X
    Categories: keralaNews

കണ്ണൂരില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം, ഏഴ് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍ പള്ളികുളത്ത് ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ഉണ്ടായ വാഹനാപകടത്തില്‍ 7 വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ മഹേഷ് ബാബു, അദ്ദേഹത്തിന്റെ മകളുടെ മകന്‍ ആഗ്‌നേയ് എന്നിവരാണ് മരിച്ചത്.

കണ്ണൂരില്‍ നിന്ന് പുതിയ കാവിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിനു പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇവരുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു.

Chandrika Web: