X

തിരുവനന്തപുരത്ത് രണ്ട് വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ട്രാന്‍സ്‌ജെന്‍ഡര്‍ പിടിയില്‍

തിരുവനന്തപുരത്ത് രണ്ട് വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മണ്ണന്തല സ്വദേശി പ്രസാദിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പ്രതി ഗീതുവിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം നടന്നത്. കുട്ടിയും കുടുംബവും സര്‍ക്കസ് കാണാന്‍ വന്നതായിരുന്നു. ഇതിനിടെ ട്രാന്‍സ്‌ജെന്ററായ പ്രതി കുട്ടിയെ പ്രസാദിന്റെ കൈയില്‍ നിന്നും പിടിച്ചുവലിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ആളുകള്‍ ഓടിക്കൂടിയപ്പോള്‍ പ്രതി ഓടിരക്ഷപ്പെട്ടു.

പ്രസാദ് ഇന്നലെ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഗീതുവിനെ ഇന്ന് കിഴക്കേക്കോട്ടയില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

webdesk13: