X

തീരുമാനമാകാതെ എംബാപ്പേ; അടുത്ത സീസണില്‍ എവിടെ കളിക്കും…?

പാരീസ്: കിലിയന്‍ എംബാപ്പേ അടുത്ത സീസണില്‍ എവിടെ കളിക്കും…? ചോദ്യം പുതിയതല്ല. പക്ഷേ ഉത്തരം ഇതു വരെയില്ല. ലിയോ മെസി കഴിഞ്ഞാല്‍ കളിക്കളത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ താരം. നിലവില്‍ പി.എസ്.ജിയുടെ നായകന്‍ മാത്രമല്ല ആദ്യ ഇലവന്‍ പോലും നിശ്ചയിക്കാന്‍ പ്രത്യേക അധികാരമുള്ള കളിക്കാരന്‍.

പക്ഷേ നിലവില്‍ ക്ലബും നായകനും തമ്മില്‍ അകന്ന് നില്‍ക്കുമ്പോള്‍ സഊദി പ്രോ ലീഗ് ക്ലബായ അല്‍ ഹിലാല്‍ ഇന്നലെയും വാഗ്ദാനം ആവര്‍ത്തിച്ചു. ഒരു വര്‍ഷത്തേക്ക് മാത്രം മതി. അടുത്ത സീസണില്‍ റയല്‍ മാഡ്രിഡിലേക്കോ എവിടെക്കോ പോവാം. പക്ഷേ ഇത് വരെ എംബാപ്പേ മിണ്ടിയിട്ടില്ല. അത് തന്നെയാണ് അല്‍ ഹിലാലിന്റെ പ്രതീക്ഷ. മെസി ക്ലബ് വിട്ടതിന് പിറകെ എംബാപ്പേയും പോവുമ്പോള്‍ അത് തിരിച്ചടിയാണെന്ന് മനസിലാക്കിയാണ് അവര്‍ താരത്തോട് കരാര്‍ നീട്ടാന്‍ ആവശ്യപ്പെട്ടത്. പക്ഷേ അതിന് എംബാപ്പേ തയ്യാറാവാതെ വരുമ്പോള്‍ വലിയ നഷ്ടം ക്ലബിന് സംഭവിക്കും. അത് ഒഴിവാക്കുക എന്ന ലക്ഷ്യത്തില്‍ പി.എസ്.ജി എംബാപ്പേയെ അല്‍ ഹിലാലിന് വില്‍ക്കാനും മതി. അതിനും സാധ്യത നിലനില്‍ക്കുന്നു.

webdesk11: