X

ഇന്ത്യയിലെ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ അനീതി തൊഴിലില്ലായ്മ; രാഹുൽ ഗാന്ധി

ഇന്ത്യയില്‍ ഏത് പ്രദേശത്ത് പോയാലും എത്ര തൊഴില്‍രഹിതര്‍ ഉണ്ടെന്ന് ചോദിച്ചാല്‍ ആയിരക്കണക്കിന് ആളുകള്‍ കൈപൊക്കുമെന്ന് രാഹുല്‍ ഗാന്ധി.

വളരെ ഗുരുതരമായ ഈ വിഷയം പ്രധാനമന്ത്രി പ്രൊപഗണ്ടയുടെ മൂടുപടം കൊണ്ട് മറച്ചുപിടിക്കുകയാണെന്നും അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഇന്ത്യയിലെ ഏത് കോണില്‍ പോയി ചോദിച്ചാലും നിങ്ങള്‍ക്ക് തൊഴിലില്ലായ്മ കാണാം.

രണ്ടോ മൂന്നോ ആളുകള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും കൃഷിയും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ഇന്ന് അദാനിയുടെ കൈയിലാണ്.

ഇവിടെ അസമിലെ മുഖ്യമന്ത്രിയും എല്ലാം തന്റെ കൈയിലാക്കിയിരിക്കുന്നു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആദ്യം തന്നെ ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ തസ്തികകളില്‍ നിയമനം നടത്തുമെന്നും ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്ന നയങ്ങളിലൂടെ രാജ്യത്ത് തൊഴിലുകള്‍ സൃഷ്ടിക്കുന്നതിന് മുന്‍തൂക്കം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ പ്രത്യശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധം നടക്കുകയാണെന്നും ആര്‍.എസ്.എസും ബി.ജെ.പിയും എല്ലാ വ്യത്യസ്തമായ സംസ്‌കാരങ്ങളെയും ആക്രമിക്കുകയാണെന്നും കഴിഞ്ഞ ദിവസം നാഗാലാന്‍ഡില്‍ വെച്ച് അദ്ദേഹം പറഞ്ഞിരുന്നു.

webdesk13: