X
    Categories: indiaNews

ഗുജറാത്തിലെ ബോട്ട് അപകടം; മരണം 15 ആയി, മരിച്ചവരിൽ 13 കുട്ടികളും രണ്ട് അധ്യാപകരും

ഗുജറാത്തിലെ വഡോദരയിലുണ്ടായ ബോട്ടപകടത്തില്‍ മരണസംഖ്യ 15 ആയി. വഡോദരയിലെ ഹര്‍ണി തടാകത്തില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 13 വിദ്യാര്‍ത്ഥികളും 2 അധ്യാപകരും മരിച്ചു.

അപകടസമയത്ത് ബോട്ടില്‍ മുപ്പതിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. രക്ഷപ്രവര്‍ത്തനത്തില്‍ ഇതുവരെ പത്തിലധികം കുട്ടികളെ രക്ഷപ്പെടുത്തിയതായി ഗുജറാത്ത് മന്ത്രി റുഷികേശ് പട്ടേല്‍ അറിയിച്ചു. തടാകത്തിന്റെ അടിത്തട്ടിലെ ചെളി എന്‍ഡിആര്‍എഫ് സംഘത്തിന് രക്ഷാപ്രവര്‍ത്തനത്തില്‍ വെല്ലുവിളി നേരിട്ടു. അപകടത്തില്‍ കാണാതായവരില്‍ പലരും ചെളിയില്‍ അകപ്പെട്ടേക്കാമെന്നുമാണ് സൂചനകള്‍.

ന്യൂ സണ്‍റൈസ് എന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് അപകടത്തില്‍പെട്ടത്. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ കാണാതായാവര്‍ക്കുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ”വഡോദരയിലെ ഹര്‍ണി തടാകത്തില്‍ ബോട്ട് മറിഞ്ഞ് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖിതനാണ്.

ദുഃഖത്തിന്റെ ഈ മണിക്കൂറില്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുകയാണെന്നും” പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

webdesk13: