X
    Categories: gulfNews

ജിദ്ദാ വിമാനത്താവളത്തില്‍ അപ്രതീക്ഷിത തിരക്ക്

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്‌

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സ്വദേശങ്ങളിലേക്ക് യാത്ര പുറപ്പെടേണ്ട വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് പേരാണ് ചൊവ്വാഴ്ച്ച ഉച്ച മുതല്‍ വിമാനങ്ങളുടെ ഷെഡ്യൂള്‍ മാറ്റം മൂലം വിമാനത്താവളത്തില്‍ അകപ്പെട്ടത്. മലയാളികളടക്കം യാത്രക്കായി എത്തിയ നിരവധി പേര്‍ വിമാനത്താവളത്തിന് പുറത്തും കാത്തിരിപ്പാണ്.
ഇവരില്‍ ഭൂരിഭാഗവും ഉംറ തീര്‍ത്ഥാടകരാണ്. വിമാനങ്ങള്‍ വൈകാനുണ്ടായ കാരണം വ്യക്തമല്ലെങ്കിലും ഉംറ തീര്‍ഥാടകരടക്കം പത്തിലധികം വിമാനങ്ങള്‍ ഒന്നിച്ചെത്തിയതാണ് യാത്രാതടസത്തിന് ഹേതുവായതെന്നാണ് സൂചന.

ജിദ്ദയിലെ പഴയ എയര്‍പോര്‍ട്ടിലുള്ള കേരളത്തിലേക്കുള്ള യാത്രക്കാരുടെ കാര്യത്തില്‍ ഇന്നലെ രാത്രിയോടെ ഏറെക്കുറെ പരിഹാരമായതായി എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് സഹായങ്ങളുമായി രംഗത്തുള്ള ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ഇനിയും ഒട്ടേറെ പേര്‍ ഷെഡ്യൂള്‍ കാത്തിരിക്കുകയാണ്. അതോടൊപ്പം മറ്റു രാജ്യങ്ങളിലേക്കുമുള്ള പതിനായിരത്തിലധികം പേര്‍ വിമാനത്താവളത്തിന് പുറത്തു തങ്ങളുടെ ഊഴവും കാത്തു കിടപ്പാണ്.

web desk 3: