X

യു.പി: ഭരണം പിടിക്കാന്‍ ബിഎസ്പിയുമായി സഖ്യത്തിന് തയാറെടുത്ത് അഖിലേഷ്

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ഭരണം പിടിക്കാന്‍ മായാവതിയുടെ ബിഎസ്പിയുമായി സഖ്യത്തിന് തയാറെടുത്ത് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അഖിലേഷ് പുതിയ നീക്കത്തിനൊരുങ്ങുന്നത്. മന്ത്രിസഭയുണ്ടാക്കണമെങ്കില്‍ 403 അംഗ നിയമസഭയില്‍ 202 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് എസ്പി പുതിയ കരുക്കള്‍ നീക്കാന്‍ ആരംഭിച്ചത്. സംസ്ഥാനത്ത് എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണയുണ്ടെങ്കിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമാണ് മായാവതിയുമായി സഖ്യശ്രമമെന്നമെന്നാണ് വിവരം. തീവ്രവര്‍ഗീയത പ്രചരിപ്പിക്കുന്ന ബിജെപി അധികാരത്തിലേറുന്നത് എന്തു വില കൊടുത്തും തടയുമെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. അധികാരം പിടിച്ചെടുക്കാനായില്ലെങ്കില്‍ ബിജെപി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരുന്നതിന് നീക്കം നടത്തും. അത് അംഗീകരിക്കാനാവില്ല. അതിനാല്‍ സംസ്ഥാനത്ത് സമാധാന അന്തരീക്ഷം കൊണ്ടുവരാന്‍ എസ്പി അധികാരത്തിലേറേണ്ടത് അത്യാവശ്യമാണെന്നും അഖിലേഷ് പ്രതികരിച്ചു.
രാഷ്ട്രീയമായി അഭിപ്രായഭിന്നതകളുണ്ടെങ്കിലും അഖിലേഷും മായാവതിയും തമ്മില്‍ ഇതുവരെ പരസ്യപോര് ഉണ്ടായിട്ടില്ല എന്നതും പാര്‍ട്ടികളുടെ സഖ്യം ചേരലിന് സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

chandrika: