X
    Categories: MoreViews

ഇ.വി.എമ്മില്‍ തൂത്തുവാരുന്ന ബി.ജെ.പിക്ക് ബാലറ്റ് പേപ്പറില്‍ കനത്ത പരാജയം

 

ഉത്തര്‍ പ്രദേശില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വിജയം ദേശീയ മാധ്യമങ്ങളിലടക്കം വലിയ പ്രാധാന്യത്തോടെ വന്നിരുന്നു. എന്നാല്‍ ഈ വിജയത്തിലെ സത്യസന്ധതയെ ചോദ്യം ചെയുകൊണ്ട്ാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തു വന്നിരിക്കുന്നത്.
യു.പി യിലെ തെരെഞ്ഞെടുപ്പ് ഫലം ബി.ജെ.പി നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ കൊള്ളയെന്നാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ അമരേഷ് മിശ്ര വിലയിരുത്തുന്നത്. തെരെഞ്ഞെടുപ്പ് ഫലം ബി.ജെ.പി യുടെ വിജയമായി വിലയിരുത്തുന്ന മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും പേരെടുത്ത് പരിഹസിച്ചാണ് അമരേഷ് മിശ്ര ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചിടത്ത് മാത്രമാണ് ബി.ജെ.പി ക്ക ജയിക്കാനായതെന്നും അല്ലാത്തിടത്ത് ബി.ജെ.പി ക്ക് കനത്ത പരാജയമാണെന്നുമാണ് കണക്കുകള്‍ നിരത്തി മിശ്ര പറയുന്നു. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടക്കുന്നുവെന്ന ആരോപണം നേരത്തേ ശക്തമായിരുന്നു.

മഹാ പൗര് അഥവാ മേയര്‍ സ്ഥാനത്തേക്ക് നടന്ന തെരെഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രമായിരുന്നു ഉപയോഗിച്ചത്. ഇതില്‍ ബി.ജെ.പിക്ക് വലിയ വിജയം നേടാന്‍ സാധിച്ചു. ആകെ തെരഞ്ഞെടുപ്പ് നടന്ന പതിനാറിടങ്ങളില്‍ പതിനാലിലും ബി.ജെ.പി ജയിച്ചു. എന്നാല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച നഗര പഞ്ചായത്ത് അധ്യക്ഷന്‍ തെരെഞ്ഞെടുപ്പില്‍ 437 ഇടങ്ങളില്‍ കേവലം 100 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് സംരക്ഷിക്കാനായത്. ബാക്കിയുള്ള 337 സീറ്റുകളിലും ബി.ജെ.പി ക്ക് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച നഗര പഞ്ചായത്ത് അംഗങ്ങളുടെ തെരെഞ്ഞെടുപ്പിലും ഈ മാറ്റം വ്യക്തമായി കാണാം. ആകെ തെരഞ്ഞെടുപ്പ് നടന്ന 5390 സീറ്റുകളില്‍ ബി.ജെ.പി ജയിച്ചത് 662 സീറ്റുകളില്‍ മാത്രമാണ്. ശേഷിക്കുന്ന 4728 സീറ്റുകളിലും ബി.ജെ.പി പരാജയപ്പെട്ടെന്ന് വ്യക്തം. നഗരപാലികാ പരിഷത്ത് അധ്യക്ഷന്‍ തെരെഞ്ഞെടുപ്പിലും ബാലറ്റ് പേപ്പറാണ് ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് നടന്ന 195 സീറ്റില്‍ 68
സീറ്റുകള്‍ മാത്രമാണ് ബി.ജെ.പി ജയിച്ചത്.
നഗരപാലികാ പരിഷത്ത് അംഗ തെരെഞ്ഞെടുപ്പ് നടന്നത് 5217 സീറ്റുകളിലായിരുന്നു. ഇതില്‍ 914 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ജയിച്ചത്. ബാക്കിയുള്ള 4303 സീറ്റിലും പരാജയപ്പെട്ടു. ഇവിടെയും ഉപയോഗിച്ചത് ബാലറ്റ് പേപ്പര്‍ തന്നെയായിരുന്നു.

Read Also 

ഗുജറാത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നൂറിലധികം വോട്ടിങ് യന്ത്രങ്ങളില്‍ കുഴപ്പങ്ങള്‍ കണ്ടെത്തിരുന്നു. ഡിസംബര്‍ 14-ലെ ഒന്നാം ഘട്ടത്തില്‍ വോട്ടിങ് നടക്കേണ്ട ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ നിന്നാണ് വോട്ടിങ് കൃത്യമല്ലാത്ത 138 വോട്ടിങ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. വോട്ട് ആര്‍ക്കാണ് ചെയ്തതെന്ന് വോട്ടറെ ബോധ്യപ്പെടുത്തുന്ന രശീതി (വിവിപാറ്റ്) ഘടിപ്പിച്ച യന്ത്രങ്ങളാണിവ എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ഇ.ടി.വി ന്യൂസ് ഗുജറാത്തിയാണ് സുരേന്ദ്രനഗറില്‍ നിന്ന് ഗുരുതരമായ കുഴപ്പമുള്ള യന്ത്രങ്ങള്‍ കണ്ടെത്തിയ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. ബാംഗ്ലൂരിലെ കമ്പനിയില്‍ നിന്ന് എത്തിച്ചവയാണ് ഈ യന്ത്രങ്ങള്‍ എന്നാണ് ഇ.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഴപ്പം കണ്ടെത്തിയതോടെ ഇവ കമ്പനിയിലേക്കു തന്നെ തിരിച്ചയച്ചു. ഇ.ടി.വി ബുധനാഴ്ച ഈ വാര്‍ത്ത പുറത്തുവിട്ടെങ്കിലും മുഖ്യധാരാ ദേശീയ മാധ്യമങ്ങളൊന്നും ഇത് ഏറ്റെടുത്തിട്ടില്ല.

Etv News Gujarati
@EtvGujaratiNews
#Surendranagar ??? 138 VVPAT
4:25 PM – Oct 25, 2017
4 4 Replies 24 24 Retweets 17 17 likes
Twitter Ads info and privacy
വോട്ടര്‍ക്ക് രശീതി കാണാന്‍ സൗകര്യമുള്ള വിവിപാറ്റ് യന്ത്രങ്ങളാവും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഉപയോഗിക്കുക എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജോതി വ്യക്തമാക്കിയിരുന്നു. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന് ബി.എസ്.പിയും ആം ആദ്മി പാര്‍ട്ടിയും അടക്കമുള്ള കക്ഷികള്‍ പരാതി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് കമ്മീഷന്‍ വിവിപാറ്റ് യന്ത്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറായത്. എന്നാല്‍, ഇത്തരം യന്ത്രങ്ങളിലും ക്രമക്കേട് സംഭവിക്കാം എന്നതിന്റെ തെളിവാണ് സുരേന്ദ്രനഗറില്‍ നിന്ന് പിടിച്ചെടുത്ത യന്ത്രങ്ങള്‍.

View image on Twitter
View image on Twitter

Navit Kumar
@nrc1079_kumar
138 VVPAT machine found faulty, dirty game start
3:34 PM – Oct 27, 2017
Replies 1 1 Retweet 2 2 likes
Twitter Ads info and privacy
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിക്കല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വൈകിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചീഫ് സെക്രട്ടറിയായിരുന്ന എ.കെ ജോതി ബി.ജെ.പിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. ഗുജറാത്തിലെ പ്രളയം കാരണമാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാന്‍ വൈകിയത് എന്ന ജ്യോതിയുടെ വിശദീകരണത്തിലെ പൊള്ളത്തരം ദേശീയ മാധ്യമങ്ങള്‍ തുറന്നു കാട്ടിയിരുന്നു.

chandrika: