X
    Categories: indiaNews

‘ആല്‍മരത്തിന്റെ ചുവട്ടില്‍ പോയിരിക്കൂ’; ജീവശ്വാസത്തിനായി കേഴുന്നവരോട് പൊലീസ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് ഓക്‌സിജന് വേണ്ടി കേഴുന്ന രോഗികളോടും ബന്ധുക്കളോടും വിചിത്ര നിര്‍ദേശവുമായി അധികൃതര്‍. ശരീരത്തിലെ ഓക്‌സിജന്‍ ലെവല്‍ ഉയരാന്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ ഇരിക്കാന്‍ പൊലീസുകാര്‍ നിര്‍ദേശിച്ചതായുള്ള ബന്ധുക്കളുടെയും രോഗികളുടെയും പരാതികള്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരിറ്റ് ഓക്‌സിജന് വേണ്ടി പ്ലാന്റുകള്‍ കയറിയിറങ്ങുമ്പോള്‍ അധികൃതരുടെ അവഗണനയ്ക്ക് പുറമേയാണ് വിചിത്രമായ നിര്‍ദേശമെന്ന് ബന്ധുക്കള്‍ പറയുന്നു.

പ്രയാഗ്‌രാജിലാണ് രോഗികളും ബന്ധുക്കളും അധികൃതരുടെ അവഗണനയ്ക്ക് എതിരെ രംഗത്തുവന്നത്. ആശുപത്രികള്‍ക്ക് മുന്നില്‍ തടിച്ചുകൂടാതെ, വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയാനാണ് അധികൃതര്‍ പറയുന്നത്. വീട്ടിലാണെങ്കിലും പല രോഗികള്‍ക്കും ഓക്‌സിജന്‍ ആവശ്യമാണ്. എന്നാല്‍ ആരും തന്നെ ഓക്‌സിജന്‍ തരാന്‍ തയ്യാറാവുന്നില്ലെന്ന് രോഗികളും ബന്ധുക്കളും വിതുമ്പലോടെ പറയുന്നു.

പ്രയാഗ് രാജില്‍ ബിജെപി എംഎല്‍എയുടെ ഓക്‌സിജന്‍ പ്ലാന്റിന് മുന്നിലാണ് രോഗികള്‍ കൂടുതലായി തടിച്ചുകൂടിയത്. അധികാരികളുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ പൊലീസ് അടിച്ചോടിക്കുകയാണെന്നും രോഗികള്‍ പറയുന്നു.

 

web desk 3: