X

പീഡന ആരോപണം: മദ്രസയില്‍ യു.പി പൊലീസിന്റെ റൈഡ്; 52 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

ലക്നൗ: ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മദ്രസയില്‍ യുപി പോലീസിന്റെ റൈഡ്. ലക്നൗവിലെ യസീന്‍ഗഞ്ച് മേഖലയിലുള്ള ജാമിഅ ഖദീജാദുല്‍ കുബ്രയെന്ന മദ്രസയിലാണ് പൊലീസ് റൈഡ് നടത്തിയത്. മദ്രസയില്‍ നിന്നും 52 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. മദ്രയില്‍ വെച്ച് ക്രൂരപീഡനം ഏല്‍ക്കേണ്ടി വരുന്നെന്ന് ആരോപിച്ചാണ് യുപി പൊലീസ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്. അഞ്ചിനും 24നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാ രക്ഷപ്പെടുത്തിയത്. ബിഹാര്‍, നേപ്പാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുട്ടികളാണ് ഇവിടെ കഴിഞ്ഞിരുന്നത്.

സംഭവത്തെ തുടര്‍ന്ന് മദ്രസ മാനേജറായ തായബ് സിയ അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷ നിയമം 376, 354, 323 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്്. കോടതിയില്‍ ഹാജരാക്കിയ അഷ്‌റഫ് ഇപ്പോള്‍ പൊലീസ് റിമാന്‍ഡിലാണ്.

ഒരു സംഘം പ്രദേശവാസികളുടെ അരോപണത്തിന് അടിസ്ഥാനത്തിലാണ് പോലീസ് റൈഡെന്നാണ് വിവരം. ലൈംഗിക പീഡനം ഉന്നയിച്ച് പെണ്‍കുട്ടികള്‍ മദ്രസിന് വെളിയിലേക്ക് കുറിപ്പുകള്‍ എഴുതി എറിഞ്ഞതായി അറിയിച്ച് ഒരു സംഘം പ്രദേശവാസികലാണ് തങ്ങളെ സമീപിച്ചതെന്ന് എസ്.എസ്.പി ദീപക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാനേജറെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ‘കയ്യും കാലും പുറവും മസാജ് ചെയ്യാന്‍ പറഞ്ഞ് മാനേജര്‍ പെണ്‍കുട്ടികളെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നാണ് പെണ്‍കുട്ടികളുടെ ആരോപണം.

പരാതിയെ തുടര്‍ന്ന് പൊലീസും ജില്ലാ ഭരണകൂടവും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉദ്യോഗസ്ഥരുമടങ്ങിയ സംഘം മദ്രസ സന്ദര്‍ശിക്കുകയായിരുന്നു. രാത്രി 11 മണിയോടെ ഇവര്‍ മദ്രസയില്‍ റെയ്ഡ് നടത്തി പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്.

രക്ഷപ്പെട്ട പെണ്‍കുട്ടികളെ സ്ത്രീസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. എന്നാല്‍ 10 പേരെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചതായും പൊലീസ് പറഞ്ഞു.

അതിനിടെ, മദ്രസ യു.പി മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസര്‍ ബലെന്തു ദ്വിവേദി വ്യക്തമാക്കി.

chandrika: