X

സെനറ്റ് ആർക്ക് ലഭിക്കും? ആകാംക്ഷയോടെ യു.എസ്

അമേരിക്കൻ സെനറ്റിനെ ആര് നിയന്ത്രിക്കുമെന്ന് തീരുമാനിക്കുന്ന ജോർജിയിലെ രണ്ട് നിർണായക സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയായി. ഫലം അറിയാൻ യു.എസ് ജനത ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. യു.എസ് കോൺഗ്രസ് ഇതിനകം ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലായിട്ടുണ്ട്. ജോർജിയയിലെ രണ്ട് സീറ്റുകളിൽ കൂടി വിജയിച്ചാൽ സെനറ്റിലും അവർക്ക് മേൽക്കൈ ലഭിക്കും. ജനുവരി 20ന് ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഇതോടെ അമേരിക്കൻ ഭരണം പൂർണമായും ഡെമോക്രാറ്റുകളുടെ പിടിയിലൊതുങ്ങും.
ജോർജിയയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനുവേണ്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സജീവമായി രംഗത്തിറങ്ങിയിരുന്നു. യു.എസ് ചരിത്രത്തിലെ തന്നെ സുപ്രധാന വോട്ടെടുപ്പെന്നാണ് അദ്ദേഹം സെനറ്റ് തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം പ്രചാരണ റാലിയിൽ സംസാരിക്കവെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കില്ലെന്ന് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കി. വിജയം ഉറപ്പിക്കാൻ അവസാന നിമിഷം വരെയും പോരാടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

zamil: