X

ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ്; ഉസൈന്‍ ബോള്‍ട്ട് ഫൈനലില്‍

ലണ്ടന്‍: ലോക അത്‌ലറ്റിക്ക് ജാമ്പ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ ഫൈനലില്‍ കടന്നു. ജമൈക്കന്‍ കരുത്തിനെ വിളിച്ചോതുന്ന ഉസൈന്‍ ബോള്‍ട്ടിന്റെ വിടവാങ്ങല്‍ പോരാട്ടം പുലര്‍ച്ചെ രണ്ട് മണിക്ക് നടക്കും.

ലോക കായിക ചരിത്രത്തിലെ ഇതിഹാസ താരങ്ങളിലൊരാളായ ഉസൈന്‍ ബോള്‍ട്ട് ഈ ചാമ്പ്യന്‍ഷിപ്പോട് കൂടി വിരമിക്കുകയാണ്. സമാനതകളില്ലാത്ത കായിക ഇതിഹാസമാണ് ബോള്‍ട്ട്. ജെമൈക്കയിലെ ട്രാക്കില്‍ നിന്നും അത്‌ലെറ്റിക്ക് ലോകത്തിന്റെ മുഖമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഉസൈന്‍ ബോള്‍ട്ട് വിരമിക്കുമ്പോള്‍ ഉണ്ടാകുന്ന വിടവ് നികത്തുക എന്നത് അത്രക്കെളുപ്പമല്ല.

8 ഒളിമ്പിക് ഗോള്‍ഡ് മെഡലുകള്‍ക്കും 11 ലോക ചാമ്പ്യന്‍ഷിപ്പുകള്‍ക്കും 100 മീറ്ററിലും 200 മീറ്ററിലും ലോക റെക്കൊര്‍ഡിനുടമയുമായ ഉസൈന്‍ ബോള്‍ട്ടിന്റെ വിടവാങ്ങല്‍ മല്‍സരം കാണാന്‍ കായിക ലോകത്തിന്റെ കണ്ണുകള്‍ ലണ്ടനിലേക്ക് ഉറ്റ് നോക്കുകയാണ്. ലോകചാമ്പ്യന്‍ഷിപ്പോടെ ഉസൈന്‍ ബോള്‍ട്ടെന്ന വേഗരാജകുമാരന്‍ വിട പറയുകയാണ്. ഇനി ബോള്‍ട്ടിന്റെ ഓട്ടം കണ്ണിമതെറ്റാത കാണാന്‍ അവസരമുണ്ടാകില്ല.

chandrika: