X

റിപ്പയര്‍ ചെയ്തു നല്‍കിയില്ല; രണ്ടരക്കോടിയുടെ മെഴ്‌സിഡസ് ബെന്‍സ് പെട്രോള്‍ ഒഴിച്ചു കത്തിച്ച് യൂട്യൂബര്‍- വീഡിയോ കണ്ടവര്‍ ഒരു കോടി

മോസ്‌കോ: സ്വന്തം വാഹനം കേടായാല്‍ എന്തു ചെയ്യും? റിപ്പയര്‍ ഷോപ്പില്‍ ചെന്ന് ശരിയാക്കും. ഇടയ്ക്കിടെ കേടായാലോ? വാഹനം കിട്ടുന്ന വിലക്ക് കൊടുത്ത് പുതിയ ഒന്ന് വാങ്ങും. ഇങ്ങനെയൊക്കെയാണ് നാട്ടുനടപ്പ്. എന്നാല്‍ ഇടയ്ക്കിടെ പണി തന്ന സ്വന്തം വണ്ടി പച്ചയ്ക്ക് കത്തിച്ചു കളഞ്ഞ് പ്രതിഷേധിച്ചിരിക്കുകയാണ് റഷ്യയില്‍ ഒരാള്‍.

റഷ്യയിലെ വിഖ്യാത യൂട്യൂബറാണ് കക്ഷി. പേര് മിഖായേല്‍ ലിത്വിന്‍. ഒരു വയലിന് നടക്ക് കൊണ്ടു നിര്‍ത്തിയാണ് 2.4 കോടി രൂപ വിലവരുന്ന തന്റെ മെഴ്‌സിഡസ് എഎംജി ജിടി 63 എസ് ലാത്വന്‍ കത്തിച്ചു കളഞ്ഞത്. കത്തിക്കുക മാത്രമല്ല, അതിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതു കണ്ടത് 11 ദശലക്ഷം പേര്‍!

കാര്‍ കേടായാതു മൂലം അഞ്ചു തവണ വാങ്ങിയ സ്ഥലത്തു തന്നെ കൊണ്ടു പോയി കൊടുത്തിട്ടുണ്ട് ലാത്വിന്‍. ഓരോ തവണ ശരിയായി വന്നപ്പോഴും വണ്ടി അടുത്ത പണി തന്നു. ഈയിടെ നാല്‍പ്പത് ദിവസമാണ് അറ്റകുറ്റപ്പണികള്‍ക്കായി വണ്ടി വര്‍ക്ക് ഷോപ്പില്‍ കിടന്നത്.

അതിനു ശേഷം വീണ്ടും വണ്ടി ബ്രേക്ക്ഡൗണായി. ഡീലര്‍മാരെ വിളിച്ചെങ്കിലും അവര്‍ ഫോണ്‍ എടുക്കാതിരിക്കുന്നത് പതിവായി. അതോടെ ആ ‘കടുംകൈ’ ചെയ്യാന്‍ ലാത്വിന്‍ തീരുമാനിക്കുകയായിരുന്നു; അതങ്ങ് കത്തിച്ചു കളയുക.

നാലു ദിവസം മുമ്പാണ് പാടത്തിനു നടുവില്‍ വച്ച് കത്തിക്കുന്ന കാറിന്റെ വീഡിയോ വ്‌ളോഗര്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. പാടത്തിനു നടുവിലേക്ക് ഓടിച്ചു വന്ന് ഡിക്കി തുറന്ന് അതില്‍ നിന്നെടുത്ത ഇന്ധനം കാറിനു മുകളിലേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നു.

യുട്യൂബില്‍ അഞ്ചു ദശലക്ഷം പേരാണ് ലാത്വിനെ ഫോളോ ചെയ്യുന്നത്. നിരവധി പേരാണ് എന്തിനാണ് ഇതു ചെയ്തത് എന്ന് വ്‌ളോഗറോട് ചോദിക്കുന്നത്.

Test User: