X

റയിൽവേ കേരളത്തിലെ 13 ശതമാനം ആളുകളെ അപമാനിക്കുന്നു: രണ്ടത്താണി

മലപ്പുറം ജില്ലയിലെ തിരൂരിൽ വന്ദേഭാരത്‌ എക്സ്‌ പ്രസ്സിനു സ്റ്റോപ്പനുവദിക്കുന്നില്ലെങ്കിൽ കേരളത്തിലെ ആകെ ജന സംഖ്യയുടെ 13% ത്തോളം ആളുകളെ അവഗണിക്കുന്നതിനു തുല്യമായി മാറുമെന്ന് മുസ്ലിം ലീഗ് നേതാവ് അബ്‌ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.162 വർഷങ്ങൾക്ക്‌ മുമ്പ്‌ (1861 മാർച്ച്‌ 12 ) നു ട്രെയിൻ ഓടിത്തുടങ്ങിയ തിരൂരിൽ വന്ദേഭാരത്‌ എക്സ്‌പ്രസ്സിനു സ്റ്റോപ്പനുവദിക്കാതിരിക്കുന്നത്‌ തികഞ്ഞ അനീതിയാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂർണ്ണരൂപം:

വന്ദേഭാരത്‌ എക്സ്‌ പ്രസ്സിനു തിരൂരിൽ സ്റ്റോപ്പില്ലത്രേ…
കേരളത്തിലെ ആദ്യത്തെ റെയിൽപാത തിരൂരിലായിരുന്നു.
162 വർഷങ്ങൾക്ക്‌ മുമ്പ്‌ (1861 മാർച്ച്‌ 12 ) നു ട്രെയിൻ ഓടിത്തുടങ്ങിയ തിരൂരിൽ വന്ദേഭാരത്‌ എക്സ്‌പ്രസ്സിനു സ്റ്റോപ്പനുവദിക്കാതിരിക്കുന്നത്‌ തികഞ്ഞ അനീതിയാണു.
45 ലക്ഷത്തിൽ പരം ജനങ്ങൾ അധിവസിക്കുന്ന മലപ്പുറം ജില്ലയിലെ സുപ്രധാന സ്റ്റേഷൻ കൂടിയായ തിരൂർ അന്തർ ദേശീയ നിലവാരത്തിലേക്കുയർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ച എ ക്ലാസ്‌ റയിൽവേ സ്റ്റേഷൻ ഗണത്തിലുള്ള ആദർശിൽ ഉൾപ്പെട്ടത്‌ കൂടിയാണു.
വരുമാനത്തിന്റെ കാര്യത്തിലും തിരൂർ മുൻ നിരയിലാണു.
തിരൂർ മലയാളം സർവ്വകലാശാല,കോഴി ക്കോട്‌ സർവ്വകലാശാല,അലീഗഡ്‌ യൂണിവേഴ്‌ സിറ്റി മലപ്പുറം കേമ്പസ്‌,
മഞ്ചേരി മെഡിക്കൽ കോളേജ്‌, പെരിന്തൽമണ്ണ മെഡിക്കൽ കോളേജ്‌,
കോട്ടക്കൽ ആയുർവേദ കോളേജ്‌,
തുടങ്ങിയ ഒട്ടനേകം വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്കും
കാടാമ്പുഴ ഭഗവതി ക്ഷേത്രം,ആലത്തിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം,തിരുനാവായ നവാ മുകുന്ദ ക്ഷേത്രം,അങ്ങാടിപ്പുറം തളി ശിവക്ഷേത്രം,
മമ്പുറം മഖാം മസ്‌ ജിദ്‌,പുത്തൻ പള്ളി മഖാം, പൊന്നാനി മഖ്ദൂം പള്ളി, വെളിയങ്കോട്‌ ഉമർ ഖാസി മസ്ജിദ്‌ മുതൽ ഒട്ടനേകം ദേവാലയങ്ങളി ലേക്കും പോകാൻ ഈ സ്റ്റേഷനെയാണു ആശ്രയിക്കുന്നത്‌.
ലോക പ്രസിദ്ധമായ കോട്ടക്കൽ ആര്യവൈദ്യശാലയും പ്രശസ്തമായ ഒട്ടേറെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ജില്ലയിലുണ്ട്‌.
നിരന്തരമായി തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എയർ പോർട്ട്‌ വഴി യാത്ര ചെയ്യുന്ന പ്രവാസി യാത്രക്കാരുടെ ആശ്രയവും ഈ റെയിൽവേ സ്റ്റേഷനാണു.
പ്രശസ്തമായ തിരൂർ ഫോറിൻ മാർക്കറ്റ്‌ അടക്കമുള്ള ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും ട്രെയിൻ മാർഗ്ഗ മെത്തുന്നവരുടെ ആശ്രയവും തിരൂർ സ്റ്റേഷനാണു.
മലപ്പുറം ജില്ലയിലെ തിരൂരിൽ വന്ദേഭാരത്‌ എക്സ്‌ പ്രസ്സിനു സ്റ്റോപ്പനുവദിക്കുന്നില്ലെങ്കിൽ കേരളത്തിലെ ആകെ ജന സംഖ്യയുടെ 13% ത്തോളം ആളുകളെ അവഗണിക്കുന്നതിനു തുല്യമായി മാറും.
യഥാസമയം ഈ കാര്യം ശ്രദ്ധയിൽ പെടുത്തി കേന്ദ്ര റയിൽവേ മന്ത്രിയുമായി യുമായി ഇടപെട്ട്‌ ശ്രീ ഇ ടി മുഹമ്മദ്‌ ബഷീർ സാഹിബ്‌ എം പി ശക്തമായ ശ്രമങ്ങൾ നടത്തുകയാണു. ജില്ലയിലെ എം പി മാരുടേയും എം എൽ എ മാരുടേയും നേതൃത്വത്തിൽ ജനകീയ പ്രതിഷേധങ്ങൾക്ക്‌ തയ്യാറെടുക്കാൻ കേന്ദ്രസർക്കാർ ഇട വരുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു.

webdesk15: