X

വണ്ടൂര്‍ ജാമിഅ: വഹബിയ്യ: സമ്മേളനത്തിനു പ്രൗഢ സമാപനം, ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

വണ്ടൂര്‍: ജാമിഅ വഹബിയ്യ അറബിയ്യ അമ്പത്തിയാറാം വാര്‍ഷിക സനദുദാന സമ്മേളനത്തിനു പ്രൗഢ സമാപനം. ജാമിഅ നഗറും പരിസരവും കേരളത്തിനകത്തു നിന്നും പുറത്തു നിന്നും ഒഴുകിയെത്തിയ പതിനായിരങ്ങളെ കൊണ്ടു നിറഞ്ഞു കവിഞ്ഞു. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി 131 യുവ പണ്ഡിതര്‍ മൗലവി ഫാളില്‍ വഹബി സനദും ശഹാദയും ഏറ്റുവാങ്ങി കര്‍മ്മ മണ്ഡലത്തിലിറങ്ങി. പാണക്കാട് സയ്യിദ് ഫള്ല്‍ ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങ് സയ്യിദ് സകരിയ്യാ ഉമര്‍ മുഹ്ളാര്‍ ബാഅലവി ദുബൈ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മൗലാനാ യു.അബ്ദുര്‍റഹീം മൗലവി കിടങ്ങഴി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി അഹ്മദ് ദേവര്‍കോവില്‍ മുഖ്യക്ഷണിതാവായിരുന്നു. 131 പണ്ഡിതര്‍ക്കുള്ള സനദുദാനം സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോലും ശഹാദ ദാനം എം.സുലൈമാന്‍ മുസ്ലിയാര്‍ വെളിമണ്ണയും നിര്‍വ്വഹിച്ചു. റാങ്കു ജേതാക്കള്‍ക്കുള്ള അവാര്‍ഡു ദാനം എസ് വൈ എഫ് കേന്ദ്ര സമിതി ചെയര്‍മാന്‍ സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ കൊടയ്ക്കല്‍ വിതരണം ചെയ്തു. ജാമിഅ പ്രിന്‍സിപ്പല്‍ മൗലാനാ നജീബ് മൗലവി സനദുദാന പ്രഭാഷണം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കര്‍ണ്ണാടക, ടി.ടി.അബ്ദുല്ലക്കുട്ടി മുസ്ലിയാര്‍ പെരുമ്പിലാവ്, ഒ.കെ.മൂസാന്‍ കുട്ടി മുസ്ലിയാര്‍ ഊരകം, പുന്നുരുന്നി കുഞ്ഞുമുഹമ്മദ് മൗലവി എറണാകുളം, വി.പി.എ.ഫരീദുദ്ദീന്‍ മൗലവി ആലുവ, എ.പി.അഹ്മദ് ബാഖവി അരൂര്‍, വി.എച്ച്.മുഹമ്മദ് ബാഖവി രണ്ടാര്‍കര, നാദാപുരം ഖാസി മേനക്കോത്ത് കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സ്വാഗതവും പി.ടി.അബ്ദുല്ലത്തീഫ് മൗലവി മരുത നന്ദിയും പറഞ്ഞു.

രാവിലെ എട്ടുമണിക്കു നടന്ന ഹദീസ് ബോധനത്തിനു ദാറുസ്സുന്ന മുദര്‍രിസ് അബ്ദുല്ലാഹ് വഹബി അരൂര്‍ നേതൃത്വം നല്കി. കെ.ബശീര്‍ വഹബി വയനാട് ആമുഖ ഭാഷണം നടത്തി.

ശേഷം നടന്ന മുതഅല്ലിം സംഗമത്തില്‍ കെ.അലി ഹസന്‍ ബാഖവി ഒതുക്കുങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. നാദാപുരം മുദര്‍രിസ് മൗലാനാ കെ.കെ.കുഞ്ഞാലി മുസ്ലിയാര്‍ ചേലക്കാട് ഉദ്ഘാടനം ചെയ്തു. എ.വി.എം.ബശീര്‍ ബാഖവി മൂന്നിയൂര്‍, എ.എന്‍.സിറാജുദ്ദീന്‍ മൗലവി, ഇ.കെ.അബ്ദുര്‍റഷീദ് മുഈനി, എന്‍.എം.മുഹമ്മദ് നൂറാനി, ഒ.പി.മുജീബ് വഹബി നാദാപുരം, ബശീര്‍ ഫൈസി ചെറുകുന്ന്, കെ.കെ.മുഹമ്മദ് വഹബി ബത്തേരി, ടി.പി.ഉമര്‍ ബാഖവി, പി.ഉസ്മാന്‍ ബാഖവി തഹ്താനി, എ.പി.അസ്ലം അഹ്സനി, എന്‍.കെ.ഹുസൈന്‍ വഹബി കടൂപുറം, സി.പി.ഇബ്‌റാഹീം ബാഖവി അരീച്ചോല, കെ.സ്വദഖത്തുല്ലാഹ് മുഈനി ഇരിവേറ്റി തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്നു നടന്ന മാതവിദ്യാഭ്യാസം: സംവാദം സെഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ച പരിപാടിയില്‍ കേരള സംസ്ഥാന മതവിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ മൗലാനാ സി.കെ.മുഹമ്മദ് അസ്ഗര്‍ മൗലവി ചെറുകര അധ്യക്ഷത വഹിച്ചു. ഡോ എ.പി.അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, പി.കെ.അബ്ദുല്‍ ഗഫൂര്‍ ഖാസിമി, എന്‍.കെ.അബ്ദുന്നാസ്വിര്‍ മൗലവി, കെ.യു.ഇസ്ഹാഖ് ഖാസിമി, കാട്ടാമ്പള്ളി മുഹമ്മദ് ബാഖവി എന്നിവര്‍ സംസാരിച്ചു.

രണ്ടു മണിയോടെ മൗഹിബ സംഗമം നടന്നു. യു.അലി മൗലവി കിടങ്ങഴി അദ്ധ്യക്ഷത വഹിച്ച സംഗമം കൂരാട് മുഹമ്മദലി മൗലവി ഉദ്ഘാടനം ചെയ്തു. സയ്യിദ് അനസ് തങ്ങള്‍ നാദാപുരം, എ. ഉണ്ണീന്‍ കുട്ടി മുസ്ലിയാര്‍, സി.കെ.കുട്ട്യാലി മുസ്ലിയാര്‍, കെ.വി.യൂസുഫ് മുസ്ലിയാര്‍, കെ.പി.ഇബ്‌റാഹിം വഹബി, എം.കെ. അബൂബക്ര്‍ വഹബി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മലപ്പുറം ഖാസി സയ്യിദ് ഒ.പി.എം.മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ ബിരുദധാരികള്‍ക്കു ഖില്‍അഃ ദാനം നടന്നു.

webdesk11: