X
    Categories: CultureNewsViews

കോണ്‍ഗ്രസിനെ വിമര്‍ശിച്ച കോടിയേരിക്ക് വി.ഡി സതീശന്റെ മറുപടി

കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വി.ഡി സതീശന്റെ വായടപ്പന്‍ മറുപടി. കോണ്‍ഗ്രസ് സി.പി.എമ്മിനെ ശത്രുവായി കാണുന്നുവെന്നായിരുന്നു കോടിയേരിയുടെ വിമര്‍ശനം. ഇതിനെതിരെയാണ് വി.ഡി സതീശന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ അങ്കലാപ്പിലായ സി.പി.എം നേതൃത്വം ബി.ജെ.പിയേയും മോദിയേയും മുഖ്യശത്രുവെന്ന സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ തിരിഞ്ഞിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാനാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് പ്രകാശ് കാരാട്ട് മുതലുള്ള സി.പി.എം നേതാക്കള്‍ പറയുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: