X

കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ബ്ലാസ്‌റ്റേഴ്‌സ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇത്തവണ കരുത്തരായ ചെന്നൈയിന്‍ എഫ്.സിയെ പരാജയപ്പെടുത്തിയത്. ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ആദ്യ നാലിലേക്ക് പ്രവേശിച്ചു. 7 കളികളില്‍ നിന്ന് 12 പോയിന്റുമായി 3-ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോള്‍.

ജോര്‍ജ് പെരേര ദയസ്, സഹല്‍ സമദ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ വല കുലുക്കിയത്. 9,38,79 എന്നി മിനുറ്റുകളിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ പിറന്നത്.

ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ തന്നെ ഏകപക്ഷിയമായി രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സിന് കിട്ടിയ ആദ്യ അവസരം തന്നെ ഗോളാക്കി മാറ്റി ഡയസ് പെരേര ചെന്നൈയിനെ ഞെട്ടിച്ചു. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ അണിനിരത്തിയ ടീം തന്നെയാണ് കോച്ച് ഇവാന്‍ വുകോമാനോവിച്ച് ഇത്തവണയും പരീക്ഷിച്ചത്.

web desk 3: