X

മാസപ്പടിയിൽ കേസെടുക്കാനാവില്ലെന്ന് വിജിലൻസ്: ഹർജിയിൽ 27 ന് വാദം കേൾക്കും

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കെതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കുഴല്‍നാടന്റെ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നതാണ് വിജിലന്‍സിന്റെ വാദം.

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഫെബ്രുവരി 29 നാണു മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഹര്‍ജി സമര്‍പ്പിച്ചത്. കേസെടുക്കാന്‍ വിജിലന്‍സ് തയാറാകുന്നില്ല, കോടതി ഇടപെട്ട് കേസ് എടുപ്പിക്കണം എന്നാവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിജിലന്‍സിനോട് വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. അതിന്റെ അിടസ്ഥാനത്തിലാണ് വിജിലന്‍സ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിണറായി വിജയനും മകള്‍ വീണയും അടക്കം ഏഴു പേരാണ് കേസിലെ പ്രതികള്‍.

webdesk14: