X
    Categories: FilmNews

മുരളീധരന്റെ ജീവചരിത്ര സിനിമയുമായി ബന്ധപ്പെട്ട വിവാദം; വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

ചെന്നൈ: ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തില്‍നിന്ന് വിജയ് സേതുപതി പിന്‍മാറിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കെതിരേ ട്വിറ്ററില്‍ ബലാത്സംഗ ഭീഷണിയുമായി ഒരാള്‍ എത്തി.

റിഥിക് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സേതുപതിയുടെ മകള്‍ക്കെതിരേ ഭീഷണി വന്നിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴര്‍ നയിക്കുന്ന ദുഷ്‌കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാന്‍ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്. ഇതിന് പിന്നാലെ ഈ അക്കൗണ്ടിന് പിന്നിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

മുരളീധരന്റെ ജീവചരിത്ര സിനിമയില്‍ സേതുപതി നായകനായെത്തുന്നതിനെതിരേ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തോട് ചിത്രത്തില്‍നിന്ന് പിന്‍മാറണമെന്ന് അഭ്യര്‍ഥിച്ച് മുരളീധരന്‍ തന്നെ രംഗത്തെത്തിയിരുന്നു.

”എന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോള്‍ ഞാന്‍ ആദ്യം മടിച്ചു. പക്ഷേ, പിന്നീട്, എന്റെ വിജയത്തില്‍ എന്റെ മാതാപിതാക്കള്‍, അധ്യാപകര്‍, പരിശീലകര്‍, സഹകളിക്കാര്‍ എന്നിവരുടെ സംഭാവനകളെ അംഗീകരിക്കാനുള്ള ശരിയായ അവസരമാണിതെന്ന് ഞാന്‍ കരുതി. എന്റെ കഥ യുവാക്കള്‍ക്ക് പ്രചോദനമാകുമെന്നും ഞാന്‍ വിചാരിച്ചു. എന്നാല്‍ എന്റെ പേരില്‍ ഒരു നടനും കഷ്ടപ്പെടരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഞാന്‍ വിജയ് സേതുപതിയോട് അപേക്ഷിക്കുകയാണ്” മുത്തയ്യ മുരളീധരന്‍ കുറിച്ചു.

അതോടൊപ്പം സമൂഹമാധ്യമങ്ങളില്‍ വിജയ് സേതുപതിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

web desk 3: