X

ദിലീപിന്റെ അറസ്റ്റ്; നടന്‍ വിനായകന്റെ പ്രതികരണം

ആലപ്പുഴ: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തത് പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് നടന്‍ വിനായകന്‍ പറഞ്ഞു. 65-ാമത് നെഹ്‌റു ട്രോഫിയുടെ ലോഗോ പ്രകാശനം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു താരം.

ദിലീപിനെ അറസ്റ്റു ചെയ്തത് പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ല. ഇനി അങ്ങനെയാണെങ്കില്‍ സങ്കടകരമാണ്. തനിക്ക് പലതും പറയാനുണ്ട്. പക്ഷേ കാത്തിരിക്കുകയാണ്. കോടതി നടപടികള്‍ പൂര്‍ത്തിയാകട്ടെ എന്നും വിനായകന്‍ പറഞ്ഞു. സിനിമയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അല്‍പ്പംകൂടി കാത്തിരുന്നാല്‍ മലയാള സിനിമയില്‍ നല്ല സമയം വരുമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

chandrika: