X
    Categories: MoreViews

വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് രഹസ്യം പുറത്ത്

ക്രീസില്‍ മാസ്മാരിക പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വിജയരഹസ്യം എന്തെന്നു ചോദിച്ചാല്‍ പല കാരണങ്ങളുണ്ട് പറയാന്‍.

നേതൃത്വമികവും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും മനോനിയന്ത്രണവുമൊക്കെയാണ് കോഹ്‌ലിയെന്ന മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.

ജീവിതക്രമത്തില്‍ അതീവ സൂക്ഷ്മത പുലര്‍ത്തുന്ന കോഹ്‌ലിയുടെ ദൈനംദിന വര്‍ക്കൗട്ടുകള്‍ ഇതിനകം സമൂഹമാധ്യമങ്ങളും മറ്റും ചര്‍ച്ചാവിഷയമായിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഡയറ്റ് മെനുവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭക്ഷണക്രമത്തിലും കൃത്യത പാലിച്ചാണ് കോഹ്‌ലി മുന്നോട്ടു പോകുന്നത്.


ഓംലെറ്റു മാത്രമാണ് കോഹ്‌ലിയുടെ പ്രഭാത ഭക്ഷണം.

ഒരു കോഴിമുട്ട പൂര്‍ണമായും മൂന്നു മുട്ടയുടെ വെള്ളയും സ്പിനാച്ചും കരുമുഴക് പൊടിയും ചീസും ഉപയോഗിച്ചാണ് ഓംലെറ്റ് ഉണ്ടാക്കുന്നത്.

ചില സമയങ്ങളില്‍ ഗ്രില്‍ഡ് മീന്‍ കഴിക്കും.

അല്‍പം പപ്പായയും ഡ്രാഗന്‍ ഫ്രൂട്ടും തണ്ണിമത്തനും പ്രഭാത മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇവക്കു പുറമെ നട്ട് ബട്ടറിനൊപ്പം ബ്രഡ് ചേര്‍ത്ത് കഴിക്കും. ചെറുനാരങ്ങ ഒഴിച്ചുള്ള ഒരു ഗ്രീന്‍ ടീയുമാണ് പ്രഭാത മെമു.


ഉച്ചക്ക് ഗ്രില്‍ഡ് ചിക്കനൊപ്പം ഉരുളക്കിഴങ്ങ് ഉലര്‍ത്തും സ്പിനാച്ചും പച്ചക്കറി സാലഡുമാണ് കോഹ്‌ലിയുടെ ഇഷ്ട വിഭവം.


ഡിന്നറിനാവട്ടെ മത്സ്യ സമ്പന്നമായിരിക്കും താരത്തിന്റെ മെനു. പ്രഭാത ഭക്ഷണത്തിനാണ് കോഹ്‌ലി മുന്‍ഗണന കൊടുക്കുന്നത്. അത് ദിവസം മുഴുവന്‍ ഊര്‍ജം നല്‍കുമെന്നാണ് താരം പറയുന്നത്.

chandrika: