X

ആഷസ് പരമ്പര: ഓസീസിനെ ആന്‍ഡേഴ്‌സണ്‍ എറിഞ്ഞിട്ടു, വിജയലക്ഷ്യം 354

അഡലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആവേശകരമായ ഫിനിഷിങിലേക്ക്. നാലാം ദിനം നാലിന് 53 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ആതിഥേയര്‍ക്ക് 85 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകള്‍ നഷ്ടമായി. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ മിന്നും ബൗളിങ് പ്രകടനമാണ് ഓസീസിനെ രണ്ടാം ഇന്നിങ്‌സില്‍ ചുരുക്കിക്കെട്ടിയത്. ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വോക്‌സ് നാലുവിക്കറ്റുമായി മികച്ച പിന്തുണ നല്‍കി. ഒന്നാം ഇന്നിങ്‌സില്‍ 215 ലീഡ് സ്വന്തമാക്കിയ ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ ചെറിയ സ്‌കോറായ 138 റണ്‍സ് നേടിയതോടെ അഡലെയ്ഡില്‍ ഇംഗ്ലണ്ടിന് വിജയിക്കാന്‍ 354 റണ്‍സ് മതി. ഒടുവില്‍ വിവരം കിടുബോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സുമായി ഭേദപ്പെട്ട നിലയിലാണ് സന്ദര്‍ശകര്‍. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ 300 റണ്‍സുമതി ഇംഗ്ലണ്ടിനു ജയിക്കാന്‍. മാര്‍ക് സോണ്‍മാന്‍ (36),ജെയിംസ് വിന്‍സ് (അഞ്ച്)എന്നിവരാണ് ക്രീസില്‍. മുന്‍ നായകന്‍ അലസ്റ്റിര്‍ കുക്കി(16)ന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത് .

215 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസിനെ ഞെട്ടിക്കുന്ന പ്രകടനമാണ് സീനിയര്‍ താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ പുറത്തെടുത്തത്. 20 റണ്‍സ് വീതം നേടിയ ഉസ്മാന്‍ ഖവാജ, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരാണ് രണ്ടാം ഇന്നിങസിലെ ഓസീസ് ടോപ് സ്‌കോറര്‍മാര്‍. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി ഓസീസ് പട നയിച്ച ഷോണ്‍ മാര്‍ഷ് 19 റണ്‍സുമായി പുറത്തായി.

നാലു വിക്കറ്റ് നേടിയ നഥാന്‍ ലിയോണിന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ടിനെ 227 റണ്‍സിന് ഒതുക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് നേടി.

chandrika: