X

വിഎസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറി. ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

11 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചെന്നും രണ്ടെണ്ണം സമര്‍പ്പിക്കാനുണ്ടെന്നും വിഎസ് പറഞ്ഞു. ഈ മാസം ആദ്യം വിഎസ് ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. ബാര്‍ട്ടണ്‍ഹില്ലിലെ വസതിയിലേക്കാണ് താമസം മാറിയത്. നേരത്തെ ആലപ്പുഴയിലെ വീട്ടിലേക്കു മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നു വച്ചു. വിഎസിന് ആലപ്പുഴയിലേക്കു മടങ്ങാന്‍ താല്‍പര്യമുണ്ടെങ്കിലും ചികില്‍സയുടെ സൗകര്യത്തിനായി തിരുവനന്തപുരത്ത് തുടരാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. 2016 ഓഗസ്റ്റ് ആറാം തീയതിയാണ് വിഎസിനെ ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചത്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായതില്‍ വിഎസ് അനുകൂലികള്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണ് വി എസ് അച്യുതാനന്ദന് പ്രത്യേക പദവി നല്‍കിയതെന്ന് മുമ്പ് വിമര്‍ശനം ഉയര്‍ന്നിരുന്നു.

web desk 3: