X

വഖഫ് സംരക്ഷണം;മുസ്‌ലിംലീഗ് പ്രതിഷേധ സംഗമങ്ങള്‍ 18ന്

കോഴിക്കോട്: വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച തുടര്‍ സമര പരിപാടികള്‍ നിയമസഭാ സമ്മേളനം തുടങ്ങുന്ന ഫെബ്രുവരി 18ന് വെള്ളിയാഴ്ച ആരംഭിക്കും. പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ വൈകുന്നേരങ്ങളില്‍ സമര സംഗമം നടക്കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച സമര പരിപാടികള്‍ കോവിഡ് നിബന്ധനകളില്‍ ഇളവ് വരുമ്പോള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി നേരത്തെ തീരുമാനിച്ചിരുന്നു. നിയമസഭാ മാര്‍ച്ച് ഉള്‍പ്പെടെ സമര പരിപാടികളാണ് മൂന്നാം ഘട്ടത്തില്‍ നടക്കുന്നത്. കോഴിക്കോട് കടപ്പുറത്ത് നടന്ന പ്രതിഷേധ മഹാറാലിയായിരുന്നു വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ ആദ്യഘട്ടം.

സര്‍ക്കാര്‍ പിടിവാശി തുടരുന്ന പശ്ചാത്തലത്തില്‍ തുടര്‍ദിവസങ്ങളില്‍ പ്രതിഷേധം കടുപ്പിക്കും. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം. എ സലാം അറിയിച്ചു.

web desk 3: