X

വാഷിങ്ടണ്‍ ഡിസിയില്‍ വെടിവപ്പ്: ഒരു മരണം; ഒരാള്‍ കസ്റ്റഡിയില്‍

വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയിലെ തെരുവില്‍ വെടിവപ്പിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സാണഅ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറ്റ് ഹൗസില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ മാറിയാണ് വെടിവപ്പ് ഉണ്ടായിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് സംഭവം. കൊളംബിയ റോഡിലെ 1300 ബ്ലോക്കിലാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തു. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ കൊളംബിയ ഹൈറ്റ്‌സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ ആറ് പേര്‍ക്ക് വെടിയേറ്റുവെന്ന് പ്രാദേശിക ടിവി സ്‌റ്റേഷനായ ഫോക്‌സ് 5 റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിക്കേറ്റവരുമായി പോകുന്ന ആംബുലന്‍സിന്റെ ദൃശ്യങ്ങള്‍ ഡബ്യൂജെഎല്‍എ ടിവി പുറത്ത് വിട്ടിട്ടുണ്ട്.

chandrika: